Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 10:42 AM IST Updated On
date_range 2 July 2018 10:42 AM ISTകരയോഗവാർഷികവും കുടുംബസംഗമവും
text_fieldsbookmark_border
അധ്യാപക േദ്രാഹം: കെ.പി.എസ്.ടി.എ പ്രക്ഷോഭം ശക്തമാക്കും (ചിത്രം) ഓയൂർ: സംസ്ഥാന സർക്കാറിെൻറ അധ്യാപക േദ്രാഹ നടപടിക്കെതിരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തുടങ്ങിയ പ്രക്ഷോഭം ശക്തമാക്കുമെന്ന് സംസ്ഥാന ട്രഷറർ എസ്. സന്തോഷ്കുമാർ. പൂയപ്പള്ളിയിൽ നടന്ന കെ.പി.എസ്.ടി.എ ജില്ല നേതൃക്യാമ്പിെൻറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപക നിയമനങ്ങൾ അംഗീകരിച്ച് ശമ്പളം നൽകണമെന്നും, പ്രീൈപ്രമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ അപാകം േബ്രാക്കൺ സർവിസ് പ്രശ്നം, ക്ഷാമബത്ത കുടിശിക എന്നിവയിൽ നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് വി.എൻ. േപ്രംനാഥ് അധ്യക്ഷത വഹിച്ചു. പി.ഒ. പാപ്പച്ചൻ, വൈ. നാസറുദ്ദീൻ, പി.എ. സജിമോൻ, ജോർജ് വർഗീസ്, സി.കെ. ജേക്കബ്, സൈമൺബേബി, എസ്.ശ്രീഹരി, പി.എസ്. മനോജ്, ടി. നിതീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story