Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2018 11:26 AM IST Updated On
date_range 1 July 2018 11:26 AM ISTമീൻപിടിത്ത നിരോധനം ട്രോൾ വലക്ക് മാത്രം
text_fieldsbookmark_border
-Bപരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഒഴുക്കുവലയും സിങ് സീൽ വലയുമാണ് ഉപയോഗിക്കുന്നത് കെ.എസ്. ശ്രീജിത്ത്-B തിരുവനന്തപുരം: ട്രോളിങ് നിരോധനം സംബന്ധിച്ച കോടതി വിധി ബാധകം കടലിെൻറ അടിത്തട്ടിലെ മത്സ്യസമ്പത്ത് കോരിയെടുക്കുന്ന ട്രോൾ വല ഉപയോഗിച്ചുള്ള മീൻപിടിത്തത്തിന് മാത്രം. എന്നാൽ, കോടതി വിധിയിന്മേൽ വ്യക്തതവരുത്തണമെന്ന ആവശ്യവുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ രംഗത്തുവന്നു. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നാടൻ വള്ളങ്ങൾക്കും പരമ്പരാഗത തൊഴിലാളികൾക്കും ബാധകമാക്കണം എന്നാണ് ഹൈകോടതി വ്യാഴാഴ്ച ഉത്തരവിട്ടത്. ഇതോടെ മൺസൂൺ കാലത്തെ ട്രോളിങ് നിരോധനകാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നത് തടഞ്ഞുവെന്ന പ്രചാരണം ഉയർന്നതാണ് വിധിയെക്കുറിച്ച് അവ്യക്തത ഉയർത്തിയത്. അതേസമയം ട്രോൾ വല ഉപയോഗിച്ചുള്ള മത്സ്യബന്ധനരീതി നിരോധിച്ചത് കർശനമായി നടപ്പാക്കണമെന്ന് മാത്രമാണ് കോടതി വിധിച്ചതെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. മൂന്നുതരത്തിലുള്ള ട്രോൾ വലയാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നത്. കടലിെൻറ ഉപരിതലത്തിൽ, വെള്ളത്തിെൻറ മധ്യഭാഗത്ത്, അടിത്തട്ടിൽ എന്നിങ്ങനെയാണ് ഇൗ വ്യത്യസ്ത ട്രോൾ വലകൾ ഉപയോഗിക്കുന്നത്. ഇതിൽ ഉപരിതല, മധ്യഭാഗങ്ങളിൽ ഉപയോഗിക്കുന്ന ട്രോൾ വലകൾ 12 നോട്ടിക്കൽ മൈൽ വരുന്ന കേരള തീരക്കടലിൽ നേരത്തേ മുതൽതന്നെ പൂർണമായും നിരോധിച്ചിട്ടുണ്ട്. ട്രോൾ വല ഉപയോഗിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആണെങ്കിലും അതും തടയുക എന്നതാണ് ട്രോളിങ് നിരോധനം കൊണ്ട് ഉദ്ദേശിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഒഴുക്കുവല, സിങ് സീൽ എന്നീ വലകളാണ് ഉപയോഗിക്കുന്നത്. അതിനാൽ അവർക്ക് ഹൈകോടതിയുടെ വിധി തിരിച്ചടിയല്ലെന്ന് വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വള്ളങ്ങളോ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മറ്റ് യാനങ്ങൾ ഉപയോഗിക്കുന്നതിനോ ട്രോളിങ് നിരോധനകാലത്ത് വിലക്കില്ല. ബോട്ടുകൾ ഉപയോഗിക്കുന്നതിലും വിലക്കില്ലെങ്കിലും ട്രോൾ വലകൾ ആരെങ്കിലും രഹസ്യമായി ഉപയോഗിക്കുമോയെന്ന സംശയം നിലനിൽക്കുന്നതിനാൽ സമവായത്തിെൻറ അടിസ്ഥാനത്തിൽ അവ കടലിൽ ഇറക്കാറില്ല. നേരത്തേ 47 ദിവസം ആയിരുന്ന നിരോധനം ഇൗ വർഷം മുതൽ കേരളത്തിൽ 52 ദിവസമാക്കി ഉയർത്തി. കേരളം ഒഴിെക പശ്ചിമഘട്ട സംസ്ഥാനങ്ങളുടെ തീരപ്രേദശത്ത് കേന്ദ്ര സർക്കാറിെൻറ നിർദേശപ്രകാരം നിലവിൽ 60 ദിവസമാണ് ട്രോളിങ് നിരോധനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story