Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2018 11:20 AM IST Updated On
date_range 1 July 2018 11:20 AM ISTകഞ്ചാവ് കേസിലെ പ്രതിക്ക് പത്ത് വർഷം തടവും ലക്ഷം പിഴയും
text_fieldsbookmark_border
കൊല്ലം: ഒന്നരക്കിലോ കഞ്ചാവുമായി പിടിയിലായ പ്രതിക്ക് പത്ത് വർഷം കഠിനതടവും ലക്ഷം പിഴയും. കൊല്ലം മൂന്നാം അഡീഷനൽ സെഷൻസ് ജഡ്ജ് ആർ. രാമബാബുവാണ് ശിക്ഷ വിധിച്ചത്. ചിറയിൻകീഴ് നാവായിക്കുളം വടക്കേവയൽ ശാലി ഭവനത്തിൽ കെ. വിജയമോഹനൻ നായർ എന്ന ബാബുവാണ് പാരിപ്പള്ളി ജങ്നിലെ ജില്ല സഹകരണ ബാങ്ക് ശാഖയുടെ മുൻവശത്തുനിന്ന് പിടിയിലായത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി കഠിനതടവ് അനുഭവിക്കണം. എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർക്കോടിക് സ്പെഷൽ സ്ക്വാഡിൽ എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന പി. അനിലാൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നട്ടുവളർത്തിയ കഞ്ചാവ് ചെടി കണ്ടെടുത്തു കൊല്ലം: മയ്യനാട് ധവളക്കുഴി അമ്പലപ്പറമ്പിനോട് ചേർന്നുള്ള തുറസ്സായ സ്വകാര്യവസ്തുവിൽ വളർത്തിയിരുന്ന ഒരുമീറ്റർ നീളവും 18 ശിഖരങ്ങളുമുള്ള കഞ്ചാവ് ചെടി കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിെൻറ നേതൃത്വത്തിൽ കണ്ടെടുത്തു. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വസ്തുവിെൻറ ഉടമസ്ഥർ ഇൗ സ്ഥലത്തേക്ക് വരാറില്ലെന്നും പല ആളുകളും ഇതുവഴി കടന്നുപോകാറുണ്ടെന്നും എക്സൈസ് പറഞ്ഞു. കുറ്റിച്ചെടികൾക്കിടയിലാണ് കഞ്ചാവ് ചെടി വളർത്തിയിരുന്നത്. പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചു. എക്സൈസ് ഇൻസ്പെക്ടർ എസ്. പൂക്കുട്ടി, പ്രിവൻറീവ് ഓഫിസർ ആർ. സുരേഷ്ബാബു, സി.ഇ.ഒ മാരായ ബിജുമോൻ, സതീഷ്ചന്ദ്രൻ, ദിലീപ്കുമാർ, രഞ്ജിത്, എന്നിവരും റെയിഡ് സംഘത്തിലുണ്ടായിരുന്നു. പരിപാടികൾ ഇന്ന് പുനലൂർ ഡോ. ജയകുമാർ ഹാൾ: പുനലൂർ അർബൻ സഹകരണ സംഘം അഞ്ചാമത് വാർഷികവും ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും -വൈകു. 3.00 കുണ്ടറ കാഞ്ഞിരകോട് മായംകോട് നവദർശന ഗ്രന്ഥശാല: പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയുടെ സഹകരണത്തോടെ സൗജന്യഹോമിയോ മെഡിക്കൽ ക്യാമ്പ് -രാവിലെ 9.00.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story