Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2018 11:11 AM IST Updated On
date_range 1 July 2018 11:11 AM ISTപുനലൂർ വലിയപാലത്തിൽ ആൽമരങ്ങൾ ഭീഷണിയായി
text_fieldsbookmark_border
പുനലൂർ: ടൗണിൽ കല്ലടയാറിന് കുറുകെയുള്ള പാലത്തിെൻറ വശങ്ങളിൽ ആൽമരങ്ങൾ ഭീഷണിയാകുന്നു. പാലത്തിെൻറ ഇരുവശെത്തയും പ്രധാനഭാഗങ്ങളായ തൂണുകളിലും വശത്തെ ബീമുകളിലുമാണ് ആൽമരം വളരുന്നത്. വേരുകളിറങ്ങി പലയിടത്തും കോൺക്രീറ്റ് ഇളകിത്തുടങ്ങി. ഒന്നരവർഷം മുമ്പ് ദേശീയപാത അധികൃതർ രണ്ടരക്കോടിയോളം മുടക്കി പാലത്തിെൻറ തൂണുകളും വശവും ബലപ്പെടുത്തിയിരുന്നു. അന്നുണ്ടായിരുന്ന ആൽമരങ്ങൾ വേണ്ടവിധം നീക്കാതിരുന്നതാണ് വീണ്ടും വളരാൻ ഇടയാക്കിയത്. വലുതായി വളരുന്നതിന് മുമ്പ് ആൽമരം നശിപ്പിക്കാൻ അധികൃതർ തയാറായിട്ടില്ല. എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ ആദരിച്ചു പുനലൂർ: മികച്ച പാർലമെേൻററിയനായി തെരഞ്ഞെടുക്കപ്പെട്ട എൻ.കെ. പ്രേമചന്ദ്രൻ എം.പിെയയും മികച്ച വിജയം നേടിയ വിദ്യാർഥികെളയും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പുനലൂർ താലൂക്ക് കമ്മിറ്റി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ 87 കുട്ടികൾക്കും ഖുർആൻ മനഃപാഠമാക്കിയ 12 കുട്ടികൾക്കും അവാർഡ് നൽകി. പ്രഫഷനൽ കോഴ്സുകളിൽ ഉന്നതവിജയം നേടിയവെരയും ആദരിച്ചു. പ്രസിഡൻറ് കുളത്തൂപ്പുഴ സലീം അധ്യക്ഷത വഹിച്ചു. പുനലൂർ മധു, ജനറൽസെക്രട്ടറി കെ.എ. റഷീദ്, ശംസുദ്ദീൻ മദനി അൽഖാദിരി, എസ്.ആർ. അബ്ദുൽഹലീം അൽകാശിഫി, എം. മുഹമ്മദ്റഫീഖ്, എം.എം. ജലീൽ, എസ്. താജുദ്ദീൻ, നെൽസൺ സെബാസ്റ്റ്യൻ, കെ.എ. ലത്തീഫ്, സഞ്ജുബുഹാരി, എ.എ. ബഷീർ എന്നിവർ സംസാരിച്ചു. ആർ. പ്രദീപ് ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് പുനലൂർ: ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറായി സി.പി.എമ്മിലെ ആർ. പ്രദീപിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. മുൻപ്രസിഡൻറ് അച്ചൻകോവിൽ സുരേഷ് ബാബു പ്രദീപിെൻറ പേര് നിർേദശിച്ചു. ബിനുമാത്യു പിന്താങ്ങി. 13 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ എൽ.ഡി.എഫിന് പത്തും യു.ഡി.എഫിന് രണ്ടും ഒരാൾ സ്വതന്ത്ര അംഗവുമാണ്. എൽ.ഡി.എഫ് ധാരണപ്രകാരം പ്രസിഡൻറ് സ്ഥാനം രണ്ടരവർഷംവീതം സി.പി.ഐക്കും സി.പി.എമ്മിനുമാണ്. വൈസ് പ്രസിഡൻറ് സ്ഥാനം ആദ്യത്തെ രണ്ടുവർഷം സി.പി.ഐക്കും പിന്നീട് മൂന്നുവർഷം സി.പി.ഐക്കുമാണ്. തോട്ടംമേഖലയിലെ അമ്പനാട് കിഴക്ക് വാർഡ് പ്രതിനിധിയായ പ്രദീപ് സി.പി.എം പുനലൂർ ഏരിയ കമ്മിറ്റി അംഗവും പ്ലാേൻറഷൻ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു സെക്രട്ടറിയുമാണ്. തെരഞ്ഞെടുപ്പിന് വരണാധികാരി കെ.ഐ.പി അസി.എക്സിക്യൂട്ടിവ് എൻജിനീയർ ഓമനക്കുട്ടൻ മേൽനോട്ടം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story