Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 11:05 AM IST Updated On
date_range 31 Jan 2018 11:05 AM ISTഅറിവുകൾ പകർന്നുനൽകുന്നതിൽ വിരോധമില്ല, പക്ഷേ പാത്രമറിഞ്ഞേ വിളമ്പൂ ^ലക്ഷ്മിക്കുട്ടിയമ്മ
text_fieldsbookmark_border
അറിവുകൾ പകർന്നുനൽകുന്നതിൽ വിരോധമില്ല, പക്ഷേ പാത്രമറിഞ്ഞേ വിളമ്പൂ -ലക്ഷ്മിക്കുട്ടിയമ്മ തിരുവനന്തപുരം: വിഷചികിത്സ രംഗത്തെ തെൻറ അറിവുകൾ സമൂഹത്തിന് പകർന്നുനൽകുന്നതിൽ വിരോധമില്ലെന്നും എന്നാൽ, അവ പാത്രമറിഞ്ഞേ വിളമ്പൂവെന്നും പത്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു. രോഹിണി സാംസ്കാരികവേദിയും അഗ്രിഫ്രണ്ട്സ് കൃഷി സാംസ്കാരിക വേദിയും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സും സംയുക്തമായി സംഘടിപ്പിച്ച 'വീ സല്യൂട്ട് വനമുത്തശ്ശി' ആദരവ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. നൽകുന്ന വിദ്യ ദുരുപയോഗം ചെയ്യുമോ എന്ന ഭയമാണ് ഈ തീരുമാനത്തിന് പിന്നിൽ. പാരീസ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രഫസർമാരും കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പി.എച്ച്.ഡി വിദ്യാർഥികളും തെൻറ കുടിലിലെത്തി, പരിമിതമായ സൗകര്യങ്ങളിൽ താമസിച്ച് ആദിവാസി ഗോത്രസംസ്കാരത്തിെൻറ പരമ്പരാഗത ചികിത്സ രീതികളെക്കുറിച്ച് പഠിച്ചിട്ടുണ്ട്. മനസ്സിൽ നന്മയും സ്നേഹവും ഉള്ളവർക്ക് മാത്രമേ ഇവ പഠിക്കാൻ സാധിക്കൂ. അത്തരക്കാർക്ക് മാത്രമേ ചികിത്സ രീതികളും അറിവുകളും പകർന്നുനൽകൂവെന്നും അവർ പറഞ്ഞു. മന്ത്രി കെ. രാജു പരിപാടി ഉദ്ഘാടനം ചെയ്തു. ലക്ഷമിക്കുട്ടിയമ്മക്ക് ആദരമായി അവർ താമസിക്കുന്ന കല്ലാർ വനത്തെ 'ലക്ഷ്മിവന'മെന്ന് നാമകരണം ചെയ്യുന്നത് സംസ്ഥാന സർക്കാർ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ഗവ. എച്ച്.എസ്. ശ്രീകാര്യം, കോട്ടൺഹിൽ ഗവ. എൽ.പി.എസ്, ഹയർ സെക്കൻഡറി സ്കൂൾ, കുന്നുംപുറം ചിന്മയ സ്കൂൾ, പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ഹോളി ഏഞ്ചൽസ് തുടങ്ങിയ സ്കൂളുകളിലെ വിദ്യാർഥികൾ ലക്ഷ്മിക്കുട്ടിയമ്മക്ക് ആദരമർപ്പിച്ചു. അഗ്രിഫ്രണ്ട്സ് രക്ഷാധികാരി എം.പി. ലോകനാഥ് അധ്യക്ഷത വഹിച്ചു. ഡി.ആർ. ജോസ്, വിതുര ഷിഹാബുദ്ദീൻ, എസ്. ജയകുമാർ എന്നിവർ പെങ്കടുത്തു. വിജയൻ നായർ സ്വാഗതവും അഗ്രിഫ്രണ്ട്സ് സെക്രട്ടറി എ.ആർ. ബൈജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story