Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള സർവകലാശാല യൂനിയൻ...

കേരള സർവകലാശാല യൂനിയൻ സാഹിത്യക്യാമ്പ്​ 'എട്ടുമുടി' കൊല്ലത്ത്​

text_fields
bookmark_border
കൊല്ലം: കേരള സർവകലാശാല യൂനിയ​െൻറ സാഹിത്യക്യാമ്പ് ഫെബ്രുവരി അഞ്ച്, ആറ് തീയതികളിൽ അഷ്ടമുടിയുടെ തീരത്ത് നടക്കും. 'എട്ടുമുടി' എന്ന് പേരിട്ടിരിക്കുന്ന സാഹിത്യക്യാമ്പിൽ മലയാളത്തിലെ ശ്രദ്ധേയരായ സാഹിത്യകാരന്മാർ വിദ്യാർഥികളുമായി സംവദിക്കും. സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽനിന്ന് രണ്ടുവീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പെങ്കടുക്കാം. ക്യാമ്പിൽ പെങ്കടുക്കുന്ന വിദ്യാർഥികളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കവിതക്ക് സർവകലാശാല യൂനിയൻ ഏർപ്പെടുത്തുന്ന തിരുനല്ലൂർ കരുണാകരൻ സ്മാരക പുരസ്കാരവും കഥക്ക് കാക്കനാടൻ സ്മാരക പുരസ്കാരവും നൽകും. വിദ്യാർഥികളുടെ കഥയും കവിതയും ഉൾപ്പെടുത്തി പുസ്തകവും പ്രസിദ്ധീകരിക്കും. പെങ്കടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ ഫെബ്രുവരി രണ്ടിന് മുമ്പ് പേരുകൾ രജിസ്റ്റർ ചെയ്യണം. കഥാകൃത്ത് പി.വി. ഷാജികുമാറാണ് ക്യാമ്പ് ഡയറക്ടർ. ബന്ധപ്പെടേണ്ട നമ്പർ: 9567559529, 8129298727. സാഹിത്യ ക്യാമ്പി​െൻറ ലോഗോ എം. മുകേഷ് എം.എൽ.എ സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി ആദർശ് എം. സജിക്ക് നൽകി പ്രകാശനം ചെയ്തു. എസ്.ആർ. ആര്യ, ശ്യാംമോഹൻ, എം. ഹരികൃഷ്ണൻ, എസ്. ശ്രീജു, അനന്ദുരാജ്, പി. അനന്ദു എന്നിവർ പെങ്കടുത്തു. മയ്യനാട് സ്വദേശി വിനായകനാണ് ലോഗോ രൂപകൽപന ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story