Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആദിയുടെ കഥ ജിത്തു...

ആദിയുടെ കഥ ജിത്തു ജോസഫ് മോഷ്​ടിച്ചതാണെന്ന് പരാതി

text_fields
bookmark_border
തിരുവനന്തപുരം: നടൻ മോഹൻലാലി‍​െൻറ മകൻ പ്രണവ് ആദ്യമായി അഭിനയിച്ച ആദി സിനിമയുടെ കഥ സംവിധായകൻ ജിത്തു ജോസഫ് മോഷ്ടിച്ചതാണെന്ന് പരാതി. കഥാകൃത്ത് വി.എസ്. ജയകുമാറാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയതായി വാർത്തസമ്മേളനത്തിൽ അറിയിച്ചത്. ജയകുമാറി‍​െൻറ വീക്കൻഡ് പാർട്ടി എന്ന ചെറുകഥയിലെ ഭാഗങ്ങളാണ് ജിത്തുജോസഫ് അനുമതി കൂടാതെ പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം. ഈ പുസ്തകം 2013ൽ കേരള രാജ്യാന്തര ചലച്ചിത്രമേള‍യിൽ പ്രകാശനം ചെയ്തതാണ്. പിന്നീട് ഈ കഥ ചലച്ചിത്ര അക്കാദമിയിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ, കഥയിലെ സംഭാഷണങ്ങളും കഥാപാത്രങ്ങളും അതേപടി സ്വീകരിച്ചിട്ടും തിരക്കഥയുടെ സ്ഥാനത്ത് ജിത്തു ജോസഫി‍​െൻറ പേരാണ് സിനിമയിൽ ചേർത്തിരിക്കുന്നതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ജയകുമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. എഴുത്തുകാരായ സി.ഇ. സുനിൽ, എം.എസ്. സുബി എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story