Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 10:51 AM IST Updated On
date_range 31 Jan 2018 10:51 AM ISTഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു
text_fieldsbookmark_border
ചവറ: ബ്ലോക്ക് പഞ്ചായത്തിൽ ഗാന്ധി രക്തസാക്ഷിത്വദിനം വിശ്വശാന്തി ദിനമായി ആചരിച്ചു . ശങ്കരമംഗലം ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ് , ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവർ ചേർന്നാണ് ദിനാചരണം സംഘടിപ്പിച്ചത്. ഗാന്ധി സ്മരണയും പുഷ്പാർച്ചനയും നടത്തി. ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. നിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ വിജയകുമാരി അധ്യക്ഷതവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു കൃഷ്ണകുമാർ, ആർ. അരുൺ രാജ്, മുംതാസ് ആരീസ്, സുധാകുമാരി, ബി.ഡി.ഒ പ്രസന്നൻപിള്ള, യോഹന്നാൻ ആൻറണി എന്നിവർ സംസാരിച്ചു. 'കേന്ദ്ര സർക്കാർ നീക്കം ദുരുദ്ദേശ്യപരം' അഞ്ചാലുംമൂട്: ന്യൂനപക്ഷ സ്ത്രീ സമൂഹത്തിെൻറ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കെ മുത്തലാഖുമായി ബന്ധപ്പെട്ട കേന്ദ്ര നീക്കങ്ങൾ ദുരുദ്ദേശ്യപരമാണെന്നും ഇതിൽനിന്ന് പിന്മാറണമെന്നും സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ കരുവ റേഞ്ച് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. എം. മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. എ. സിദ്ദീഖ് സഖാഫി കണ്ണനല്ലൂര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ശിഹാബുദ്ദീന്‍ മുസ്ലിയാര്‍ കരുവ, അബ്ദുല്‍ ജലീല്‍ മുസ്ലിയാര്‍, അബ്ദുല്‍ സത്താര്‍ നിസാമി, അബ്ദുല്‍ കബീര്‍ മിസ്ബാഹി, അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍, അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ എന്നിവര്‍ സംസാരിച്ചു. സ്ട്രാറ്റ് ഫോർഡ് പബ്ലിക് സ്കൂൾ വാർഷികം ചവറ: തേവലക്കര കളീലിൽ നഗറിൽ പ്രവർത്തിക്കുന്ന സ്ട്രാറ്റ് ഫോർഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജ് വാർഷികം ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ നടക്കും. വെള്ളിയാഴ്ച രാവിലെ 9.30ന് കരിയർ ഗൈഡൻസ് സെമിനാറിൽ പ്രഫ. ഡോ. പി.ആർ. വെങ്കിട്ടരാമൻ ക്ലാസ് നയിക്കും. വൈകീട്ട് 6.30ന് കഥാസാഗർ. ടി.വി താരം ജാനകി നായർ അതിഥിയാകും. മൂന്നിന് വൈകീട്ട് 6.30ന് സാംസ്കാരിക സായാഹ്നം. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനവും ഐ.എസ്.ഒ സർട്ടിഫിക്കറ്റ് പ്രകാശനവും നിർവഹിക്കും. സിനിമ നടൻ കലാഭവൻ നവാസ് സമ്മാനവിതരണം നിർവഹിക്കും. തുടർന്ന് മാനവികതയെ മുൻനിർത്തിയുള്ള ദൃശ്യാവിഷ്കാരം നടക്കുമെന്ന് സ്കൂൾ ചെയർമാൻ അസീസ് കളീലിൽ, പി.ആർ.ഒ വിജി വിനായക്, പ്രിൻസിപ്പൽ സി. രാധാകൃഷ്ണൻ, അബ്ബാസ് കളീലിൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story