Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമതങ്ങൾക്ക് അതീതമായ...

മതങ്ങൾക്ക് അതീതമായ വികസന പദ്ധതികൾ രൂപവത്​കരിക്കണം ^ക്ലീമിസ്​ ബാവ

text_fields
bookmark_border
മതങ്ങൾക്ക് അതീതമായ വികസന പദ്ധതികൾ രൂപവത്കരിക്കണം -ക്ലീമിസ് ബാവ തിരുവനന്തപുരം: മതങ്ങൾക്ക് അതീതമായ വികസന പദ്ധതികൾ രൂപവത്കരിേക്കണ്ടത് കാലഘട്ടത്തി​െൻറ ആവശ്യകതയാവണമെന്ന് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവ. മലങ്കര സോഷ്യൽ സർവിസ് സൊസൈറ്റിയുടെ 57ാമത് വാർഷികാഘോഷമായ 'കർമോത്സവം- 2018'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ കൂടി സംരക്ഷിക്കുന്ന തരത്തിൽ വരൾച്ചയെ നേരിടുന്ന പദ്ധതികളും നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെ. മുരളീധരൻ എം.എൽ.എ കർമേസ്രാതസ്സ് പരിപാടികളുടെ പ്രകാശനം നിർവഹിച്ചു. 'േസ്രാതസ്സ്' വികസന വിഷൻ -2030' സംസ്ഥാന ബാലാവകാശസംരക്ഷണ സമിതി അധ്യക്ഷ ശോഭാകോശി പ്രകാശനം ചെയ്തു. മലങ്കര കത്തോലിക്ക കൂരീയ മെത്രാൻ യൂഹാന്നോൻ മാർ തിയഡോഷ്യസ്, മലങ്കര സോഷ്യൽ സർവിസ് സൊസൈറ്റിയുടെ മുൻ ഡയറക്ടർ ഫാ. ബോവസ് മാത്യു, കെ.ആർ. ഷൈജു, വാർഡ് കൗൺസിലർമാരായ േത്രസ്യാമ്മ തോമസ്, ജോൺസൺ ജോസഫ്, കെ.എസ്.എസ്.എസ് ഡയറക്ടർ ജോർജ് വെട്ടിക്കാട്ടിൽ, ഫാ. തോമസ് മുകളുംപുറത്ത് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story