Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 10:48 AM IST Updated On
date_range 31 Jan 2018 10:48 AM ISTമയക്കുമരുന്ന് വിരുദ്ധ പോരാട്ടം
text_fieldsbookmark_border
അഞ്ചൽ: ആലഞ്ചേരി ടൗൺ െറസിഡൻറ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ മയക്കുമരുന്ന് വിരുദ്ധ പോരാട്ടമായ 'ജ്വാല- 2018' പരിപാടി കൊല്ലം റൂറൽ പൊലീസ് എസ്.പി ബി. അശോകൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ. ഓമനക്കുട്ടി ജ്വാല തെളിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ. താജുദ്ദീൻകുട്ടി മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണം നടത്തി. െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് കെ. രഘുനാഥൻ അധ്യക്ഷത വഹിച്ചു. ആലഞ്ചേരി ജയചന്ദ്രൻ, കെ.എം. ജയകുമാർ എന്നിവർ സംസാരിച്ചു. ഓടനാവട്ടത്തെ ഗതാഗത പരിഷ്കരണം പാതിവഴിയിൽ വെളിയം: ഓടനാവട്ടം ജങ്ഷനിലെ ഗതാഗത പരിഷ്കരണം പാതിവഴിയിൽ മുടങ്ങി. കൊട്ടാരക്കരയിലേക്ക് പോകുന്നവർ ജങ്ഷനിൽനിന്ന് ബസ് കയറുന്നതായിരുന്നു പതിവ്. ഗതാഗത പരിഷ്കരണ ഭാഗമായി ഹൈസ്കൂൾ ജങ്ഷനിലേക്ക് സ്റ്റോപ് മാറ്റി. ഇത് ബസ്യാത്രികർക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. മാത്രമല്ല, ജങ്ഷനിലെ പെട്ടിഓട്ടോസ്റ്റാൻഡും ടെേമ്പാസ്റ്റാൻഡും മാറ്റുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഉണ്ടായില്ല. ഈ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ പൂയപ്പള്ളി പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ റോഡരികിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്നതിനാൽ കാൽനടയാത്രികർ ഉൾപ്പെടെയുള്ളവർക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനിടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതും പ്രശ്നമായിരിക്കുകയാണ്. ജങ്ഷനിലെ മിക്ക കടകളും പൊതുമരാമത്ത് റോഡ് കൈയേറിയതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. പരിഷ്കരണ നടപടി പൂർത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story