Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 10:48 AM IST Updated On
date_range 31 Jan 2018 10:48 AM ISTവനത്തിൽ 'തീയിട്ട്' വനം വകുപ്പ് ഉദ്യോഗസ്ഥർ; രക്ഷകരായി ഫയർഫോഴ്സ്
text_fieldsbookmark_border
കുളത്തൂപ്പുഴ: വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിനുള്ളിൽ 'തീയിട്ടു'. വിവരമറിഞ്ഞ് പഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം 'തീയണച്ചു'. ചൊവ്വാഴ്ച ഉച്ചയോടെ അഞ്ചൽ റേഞ്ച് ഏഴംകുളം സെക്ഷൻ വനമേഖലയിലായിരുന്നു നാട്ടുകാരെ മുഴുവൻ അമ്പരപ്പിച്ചുകൊണ്ടുള്ള വനംവകുപ്പിെൻറ നാടകം. കാട്ടുതീ പ്രതിരോധം സംബന്ധിച്ച പരിശീലന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മോക്ഡ്രില്ലായിരുന്നു ഇത്. വേനൽക്കാലത്ത് കിഴക്കൻ മലയോര മേഖലയിൽ കാട്ടുതീ പടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഓരോ വർഷവും സർക്കാറിനുണ്ടാകുന്നത്. ഇതിനു പരിഹാരം കാണുന്നതിനു കൂടിയാണ് വനം വകുപ്പും ഫയർഫോഴ്സും സംയുക്തമായി കാട്ടുതീ നിയന്ത്രണ പരിശീലന പരിപാടി സംഘടിപ്പിച്ചത്. തീ പിടിത്തമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ശാസ്ത്രീയ മാർഗങ്ങളെക്കുറിച്ചും വനപാലകർക്ക് പരിശീലനം നൽകി. അഞ്ചൽ, പത്തനാപുരം വനം റേഞ്ചുകളിൽനിന്നായി ബീറ്റ് ഫോറസ്റ്റർമാർ, ഫയർ വാച്ചർമാർ, െട്രയിനികൾ തുടങ്ങി നിരവധി ഉദ്യോഗസ്ഥരും ഫയർഫോഴ്സ് പുനലൂർ യൂനിറ്റിൽനിന്ന് ശശിധരൻ, സുധീർ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 10 ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. ബി.ആർ. ജയൻ, ൈഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ വിനോദ് എന്നിവർ നേതൃത്വം നൽകി. ഗ്രഹണ നമസ്കാരം അഞ്ചൽ: ഇസ്‌ലാമിക് എജുക്കേഷനൽ ആൻഡ് കൾച്ചൽ സെൻററിെൻറ ആഭിമുഖ്യത്തിൽ ബുധനാഴ്ച വൈകീട്ട് ആറിന് ഗ്രഹണ നമസ്കാരം നടക്കും. മൗലവി വി. നിസാമുദ്ദീൻ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story