Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

കാട്ടിൽക്കടവ്-^-പത്തനാപുരം സംസ്ഥാന പാത നിർമിക്കാൻ മന്ത്രിതലത്തിൽ ധാരണയായി

text_fields
bookmark_border
കാട്ടിൽക്കടവ്--പത്തനാപുരം സംസ്ഥാന പാത നിർമിക്കാൻ മന്ത്രിതലത്തിൽ ധാരണയായി ശാസ്താംകോട്ട: സംസ്ഥാനത്തെ നാല് ദേശീയപാതകളെയും ഒരു സംസ്ഥാനപാതയെയും ബന്ധിപ്പിക്കാൻ പര്യാപ്തമായ കാട്ടിൽക്കടവ് -പത്തനാപുരം സംസ്ഥാന പാത നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം ധാരണയിലെത്തി. ഇതി​െൻറ സാങ്കേതികവശങ്ങൾ പഠിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രി ജി. സുധാകരൻ നിരത്തുകൾ വിഭാഗം ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. ശൂരനാട് നിവാസിയും പൊലീസ് ഉദ്യോഗസ്ഥനുമായ ശിവരാമൻ നൽകിയ അപേക്ഷയിന്മേലാണ് നടപടി. കാട്ടിൽക്കടവിൽ കൊല്ലം--കോട്ടപ്പുറം ദേശീയ ജലപാതയുടെ കരയിൽനിന്ന് തുടങ്ങുന്ന റോഡ് പുതിയകാവിൽ കന്യാകുമാരി-തിരുമംഗലം ദേശീയപാതയെയും ചക്കുവള്ളിയിൽ കൊല്ലം--തേനി ദേശീയപാതയെയും കടമ്പനാട്ട് ഭരണിക്കാവ്-വണ്ടിപ്പെരിയാർ ദേശീയപാതയെയും ഏനാത്ത് എം.സി റോഡിനെയും പത്തനാപുരത്ത് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയെയും ബന്ധിച്ചാണ് കടന്നുപോകുന്നത്. നിർദിഷ്ട സംസ്ഥാനപാതയിൽ കാട്ടിൽക്കടവ് മുതൽ കടമ്പനാട് കല്ലുകുഴി വരെയുള്ള 26.30 കി. മീറ്റർ ദൂരം പൊതുമരാമത്ത് വകുപ്പ് കൊല്ലം ഡിവിഷ​െൻറയും ശേഷിക്കുന്നഭാഗം പത്തനംതിട്ട ഡിവിഷ​െൻറയും പരിധിയിലാണ്. കാട്ടിൽക്കടവ് മുതൽ പുതിയകാവ് വരെയുള്ള ഭാഗം ഇടുങ്ങിയനിലയിൽ തുടരുന്നതാണ് പുതിയ റോഡി​െൻറ കാര്യത്തിൽ ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളി. ഭൂമി ഏറ്റെടുക്കുന്നതിനായി വേണ്ടിവരുന്ന തുകയുടെ വിശദാംശങ്ങളും മന്ത്രി ആരാഞ്ഞിട്ടുണ്ട്. അതേസമയം നിർദിഷ്ട സംസ്ഥാനപാതയുടെ രൂപരേഖയും പ്രതീക്ഷിക്കുന്ന ചെലവി​െൻറ വിശദാംശങ്ങളും പൊതുമരാമത്ത് വകുപ്പ് കൊല്ലം ഡിവിഷൻ എക്സി. എൻജിനീയർ സംസ്ഥാന ചീഫ് എൻജിനീയർക്ക് സമർപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story