Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'കേന്ദ്രവും കേരളവും...

'കേന്ദ്രവും കേരളവും 'എളാപ്പയും മൂത്താപ്പയും' കളിക്കുന്നു' സംവരണാവകാശത്തിൽ വെള്ളംചേർക്കാൻ അനുവദിക്കില്ല ^കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
'കേന്ദ്രവും കേരളവും 'എളാപ്പയും മൂത്താപ്പയും' കളിക്കുന്നു' സംവരണാവകാശത്തിൽ വെള്ളംചേർക്കാൻ അനുവദിക്കില്ല -കുഞ്ഞാലിക്കുട്ടി തിരുവനന്തപുരം: സംവരണവിഷയത്തിൽ കേന്ദ്രസർക്കാർ നയം കേരളം പകർത്തുകയാണെന്നും ഇരു കൂട്ടർക്കും ഒരേമനസ്സും നിലപാടുമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഭരണഘടന ഉറപ്പുനൽകുന്ന സംവരണാവകാശത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. സംവരണമടക്കം പല വിഷയങ്ങളിലും കേന്ദ്രവും കേരളവും 'എളാപ്പയും മൂത്താപ്പയും' കളിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗി​െൻറ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റിന് മുന്നിലാരംഭിച്ച 24 മണിക്കൂർ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രീമിലെയർ പരിധി കേന്ദ്രം ഉയർത്തിയിട്ടും ഇക്കാര്യത്തിൽ കേരളസർക്കാറിന് അനക്കമില്ല. കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലും സംവരണം അട്ടിമറിക്കുകയാണ്. ഇത്തരം വിഷയങ്ങളിൽ കേന്ദ്രവും കേരളവും ഒരേ തൂവൽപക്ഷികളാണെന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാനാകില്ല. ഏറെ പരിശ്രമങ്ങളിലൂടെയും യാതനകളിലൂടെയുമാണ് പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങൾക്ക് സംവരണാവകാശം നേടിയെടുക്കാനായത്. ഇതു വേണ്ടവിധം നടപ്പാക്കുന്നുേണ്ടാ എന്നത് സംബന്ധിച്ച ചർച്ചകളും സമരങ്ങളും പഠനങ്ങളും നടക്കുന്നതിനിടെയാണ് സംവരണതത്ത്വങ്ങൾ തന്നെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നത്. സംവരണത്തിൽ വെള്ളം ചേർക്കാനുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ വിവിധ സംവരണസമുദായങ്ങളുടെ കൂട്ടായ്മയിൽ ശക്തമായ പ്രേക്ഷാഭങ്ങൾ സർക്കാറിന് നേരിടേണ്ടിവരും. ബി.ജെ.പിയെ ശത്രുവായി കാണുന്ന പാർട്ടികളെല്ലാം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മതേതര കൂട്ടായ്മയിൽ പങ്കാളികളായിട്ടും സി.പി.എമ്മിനെ അവിടെ കാണാനില്ല. രാഷ്ട്രീയ വിയോജിപ്പ് വാക്കിലും പ്രസംഗത്തിലും മാത്രം പോര. രാജ്യത്തെ ഒേട്ടറെ നീറുന്ന പ്രശ്നങ്ങളുണ്ടായിരിക്കെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം മുത്തലാഖായിേപ്പായത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ഫാ. യൂജിൻ പെരേര, പി. രാമഭദ്രൻ, വിഷ്ണുപുരം ചന്ദ്രശേഖരൻ, ഡോ. എം. ശാർങ്ഗധരൻ, കുട്ടപ്പൻ ചെട്ടിയാർ, മോഹൻശങ്കർ, താജുദ്ദീൻ, നജീബ് കാന്തപുരം, എം.എ. സമദ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story