Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്ക് ഒാ​േട്ടാക്ക്...

ബൈക്ക് ഒാ​േട്ടാക്ക് പിന്നിലിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
വർക്കല: ഓട്ടോക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. പാരിപ്പള്ളി നീരോന്തി സജി ഭവനിൽ സഹദേവ‍​െൻറ മകൻ ശ്യാംലാലാണ് (34) മരിച്ചത്. ഞായറാഴ്ച രാത്രി 7.45ന് ചാവർകോട് ജങ്ഷന് സമീപമായിരുന്നു അപകടം. പാരിപ്പള്ളിയിൽനിന്ന് ബൈക്കിൽ ചാവർകോടേക്ക് വരികയായിരുന്ന ശ്യാംലാൽ സഞ്ചരിച്ച ബൈക്ക് മുന്നിൽ പോയ ഓട്ടോ പെട്ടെന്ന് നിർത്തിയപ്പോൾ അതിൽ തട്ടി മറിയുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ശ്യാംലാലിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രമ്യ. മക്കൾ: അരുണിമ, അഖിത.
Show Full Article
TAGS:LOCAL NEWS 
Next Story