Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅരിപ്പയിലെ നെൽകൃഷി...

അരിപ്പയിലെ നെൽകൃഷി നിരോധനം ലജ്ജാകരം ^പി.വി. രാജഗോപാല്‍

text_fields
bookmark_border
അരിപ്പയിലെ നെൽകൃഷി നിരോധനം ലജ്ജാകരം -പി.വി. രാജഗോപാല്‍ കുളത്തൂപ്പുഴ: തരിശുഭൂമികളും പുറമ്പോക്കുകളും പിടിച്ചെടുത്ത് നെല്‍കൃഷി തിരിച്ചുകൊണ്ടുവരാൻ സര്‍ക്കാറും വിവിധ ഏജന്‍സികളും കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ശ്രമങ്ങള്‍ തുടരുന്നതിനിടെ അരിപ്പയില്‍ നെല്‍കൃഷി പാടില്ലെന്നതരത്തില്‍ കലക്ടർ പുറപ്പെടുവിച്ച നെല്‍കൃഷി നിരോധന ഉത്തരവ് ലജ്ജാകരമാണെന്ന് ഏകത പരിഷത് നേതാവ് പി.വി. രാജഗോപാല്‍ പറഞ്ഞു. കഴിഞ്ഞദിവസം അരിപ്പ സമരഭൂമിയില്‍ സന്ദര്‍ശനം നടത്തവെയാണ് കലക്ടറുടെ നടപടിയെ അദ്ദേഹം കുറ്റപ്പെടുത്തിയത്. വര്‍ഷങ്ങളോളം ഉപയോഗിക്കാതെ കിടന്ന ഭൂമി നെല്‍കൃഷിക്ക് പാകപ്പെടുത്തിയത് തിരിച്ചറിയാതെ സമരത്തെ തകര്‍ക്കാന്‍ നടക്കുന്നവരെ സഹായിക്കാനാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സമരസമിതി നേതാവ് ശ്രീരാമന്‍ കൊയ്യോന്‍ അധ്യക്ഷതവഹിച്ചു. ആര്‍. പരശുരാമന്‍, ആരിഫ സൈനുദ്ദീന്‍, നിസാമുദ്ദീന്‍, അന്‍സാര്‍, നിഷി, മിനി മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ---------------------------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story