Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:11 PM IST Updated On
date_range 30 Jan 2018 8:11 PM ISTതടയണ നിർമിച്ചില്ല; അച്ചൻകോവിലുകാർ ഇത്തവണയും കുടിവെള്ളത്തിന് അലയും
text_fieldsbookmark_border
പുനലൂർ: അച്ചൻകോവിൽ ആറ്റിൽ തടയണ നിർമാണം വൈകുന്നത് കാരണം ഇപ്രാവശ്യവും നാട്ടുകാർ കുടിവെള്ളത്തിന് അലയേണ്ടിവരും. അഞ്ച് വർഷം മുമ്പ് വെള്ളപ്പൊക്കത്തിലാണ് തടയണ തകർന്നത്. ജല അതോറിറ്റിയുടെ അച്ചൻകോവിൽ കുടിവള്ള പദ്ധതിക്ക് ആവശ്യമായ വെള്ളം ശേഖരിക്കുന്ന ആറ്റിലെ ജലനിരപ്പ് നിലനിർത്തിയിരുന്നത് ഈ തടയണയായിരുന്നു. നിർമാണത്തിലെ അപാകതയെതുടർന്ന് തടയണ പൊളിഞ്ഞതോടെ ആറ്റിൽ വേനൽ ആരംഭത്തിലേ വെള്ളം വറ്റാൻ തുടങ്ങി. ഇത് പമ്പ് ഹൗസിെൻറ പ്രവർത്തനത്തെ ബാധിക്കുന്നു. ആറ്റിൽ ആവശ്യമായ വെള്ളം ഇല്ലാത്തതിനാൽ ദിവസം മുഴുവൻ പമ്പ് ചെയ്താലും ആവശ്യമായ വെള്ളം ലഭിക്കില്ല. നാട്ടുകാരുടെ നിരന്തര ആവശ്യത്തെതുടർന്ന് സ്ഥലം എം.എൽ.എയായ മന്ത്രി കെ. രാജു ഇടപെട്ട് 15 ലക്ഷത്തോളം രൂപ തടയണ നിർമിക്കാൻ അനുവദിച്ചിരുന്നു. എന്നാൽ, നടപടി പൂർത്തിയാക്കി ഈ വേനൽ ആരംഭത്തിന് മുമ്പ് തടയണനിർമാണം പൂർത്തിയാക്കാൻ വനം വകുപ്പിന് കഴിഞ്ഞില്ല. പട്ടികജാതി, വർഗ കോളനിയിൽ പ്രധാനമായും വെള്ളമെത്തിക്കുന്നത് ഈ പദ്ധതിയിൽനിന്നാണ്. പൊതുടാപ്പ് ഉൾെപ്പടെ നൂറ്റി അമ്പതോളം കണക്ഷൻ ഉണ്ട്. അച്ചൻകോവിൽ മേഖലയിൽ വേനൽമഴ ലഭിക്കാത്തതിനാൽ ആറ്റിലെ ജലനിരപ്പ് വളരെ കുറഞ്ഞു. കൂടാതെ മണൽ മൂടി കുഴികൾ നികന്നതിനാൽ വെള്ളം കെട്ടിനിൽക്കുന്നില്ല. വീട്ടുകിണറുകൾ വളരെ കുറവായ അച്ചൻകോവിലിൽ പൈപ്പ് വെള്ളമാണ് പ്രധാന ആശ്രയം. ജലക്ഷാമം നേരിടുമ്പോൾ മറ്റിടങ്ങളിൽ ടാങ്കറിൽ വെള്ളമെത്തിക്കുമെങ്കിലും ചെലവ് കൂടുതലായതിനാൽ ഇവിടേക്ക് കൊണ്ടുവരാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story