Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശത്രുവിനെ...

ശത്രുവിനെ പരാജയപ്പെടുത്താൻ യോജിച്ചുള്ള പോരാട്ടം ആവശ്യം ^കാനം

text_fields
bookmark_border
ശത്രുവിനെ പരാജയപ്പെടുത്താൻ യോജിച്ചുള്ള പോരാട്ടം ആവശ്യം -കാനം കൊട്ടാരക്കര: ശത്രുവിനെ കണ്ടെത്തി കഴിഞ്ഞാൽ പരാജയപ്പെടുത്താൻ യോജിച്ചുള്ള പോരാട്ടമാണ് വേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി ജില്ല സമ്മേളനം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെയും ആർ.എസ്.എസിനെയും നേരിടാൻ ഞങ്ങൾ മാത്രം മതിയെന്ന് പറയുന്നത് വിടുവായത്തമാണ്. ബി.ജെ.പി.യും ആർ.എസ്.എസുമാണ് പ്രധാന ശത്രുക്കളെന്ന കാര്യത്തിൽ ഇടതുപക്ഷത്തിന് അഭിപ്രായവ്യത്യാസമില്ല. ശത്രുവിനെ കണ്ടെത്തി കഴിഞ്ഞാൽ പരാജയപ്പെടുത്താൻ യോജിച്ചുള്ള പോരാട്ടമാണ് ആവശ്യം. രാഷ്ട്രീയ നയങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പൊതുശത്രുവിനെ എതിർക്കാൻ യോജിച്ചുനിൽക്കണം. വ്യത്യസ്ത അഭിപ്രായമുള്ളവർ കാലക്രമേണ ശരിയുടെ പാതയിലേക്ക് വരുമെന്നാണ് പ്രതീക്ഷ. ചൈനയെക്കുറിച്ച് പറയുന്നതിനെ ചിലർ വിമർശിക്കുന്നു. ചൈനയുടെ സാമ്പത്തികവളർച്ചയും നയങ്ങളും അവരുടെ സ്വാതന്ത്ര്യമാണ്. ചൈനയും വിയറ്റ്നാമും വളരുന്നു എന്നത് യാഥാർഥ്യമാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ഉഭയകക്ഷി ചർച്ച നടത്താറുണ്ട്. അവരുടെ അഭിപ്രായം നമ്മൾ സ്വീകരിക്കാത്തതുപോലെ മറ്റു പാർട്ടികളെയും കണ്ടാൽ മതി. ഉത്തരകൊറിയ സോഷ്യലിസ്റ്റ് രാഷ്ട്രമാണെങ്കിലും അവർ നടത്തുന്ന ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശവിരുദ്ധവുമായ പ്രവർത്തനങ്ങൾ കാണാതിരിക്കാൻ കഴിയിെല്ലന്നും കാനം പറഞ്ഞു. പാർട്ടിയുടെ മുതിർന്ന അംഗം നിലമേൽ പ്രഭാകരൻ പതാക ഉയർത്തി. മൂന്നു ദിവസം നീളുന്ന സമ്മേളനം 31ന് സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story