Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഹാദുരന്തത്തിന്...

മഹാദുരന്തത്തിന് രണ്ടുവർഷം തികയും മുമ്പ് വീണ്ടും അത്യാഹിതം; പുറ്റിങ്ങലിലേക്ക് ജനം ഒഴുകിയെത്തി

text_fields
bookmark_border
പരവൂർ: നാടിനെ നടുക്കി 110 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ടപകടത്തിന് രണ്ടുവർഷം തികയും മുമ്പ് പുറ്റിങ്ങൽ ക്ഷേത്രത്തിൽ വീണ്ടുമൊരു ദുരന്തമുണ്ടായതറിഞ്ഞ് ദൂരസ്ഥലങ്ങളിൽനിന്നടക്കം നിരവധിയാളുകൾ സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തി. ചിലർ മരിച്ചെന്നും അനേകം പേർക്ക് പരിക്കേറ്റെന്നും പ്രചാരണമുണ്ടായത് ആശങ്കക്കിടയാക്കി. ക്ഷേത്രത്തിൽ നിർമാണം നടക്കുന്ന സ്റ്റേജി​െൻറ മേൽക്കൂര കോൺക്രീറ്റിനിടെ തകർന്നുവീണാണ് അപകടമുണ്ടായത്. 11 തൊഴിലാളികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രേണ്ടാടെയായിരുന്നു അപകടം. ഇത്തവണത്തെ മീനഭരണി ഉത്സവത്തിന് വിപുലമായ പരിപാടികളാണ് ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്നത്. ഉത്സവാരംഭത്തിന് മുമ്പ് സ്റ്റേജി​െൻറ പണി പൂർത്തീകരിച്ച് ഇത്തവണത്തെ പരിപാടികൾ ഇതിൽെവച്ച് നടത്തണമെന്നായിരുന്നു ഉദ്ദേശ്യം. അതിനാൽ ധിറുതിയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. കലാപരിപാടികൾ മുടക്കം കൂടാതെ നടത്താൻ ഉദ്ദേശിച്ചാണ് ഇരട്ട സ്റ്റേജി​െൻറ പണി നടത്തിയത്. അറുപതടി നീളമുള്ള സ്റ്റേജി​െൻറ മധ്യഭാഗത്ത് പില്ലറുകൾ സ്ഥാപിച്ച് രണ്ടായി തിരിച്ചായിരുന്നു നിർമാണം. ഇവയിൽ മധ്യഭാഗത്തുള്ള ഒരു പില്ലറിനുണ്ടായ ബലക്ഷയമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്റ്റേജി​െൻറ പ്ലാറ്റ്ഫോം കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്നില്ല. കരിങ്കൽ കെട്ടി അകത്ത് മണ്ണ് നിറച്ചിരിക്കുകയായിരുന്നു. മണ്ണ് ശരിയാംവണ്ണം ഉറക്കാതിരുന്നതാണ് മുട്ടുകൾ ഉലയാൻ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പരവൂർ, വർക്കല എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സും പരവൂർ, പാരിപ്പള്ളി, ചാത്തന്നൂർ എന്നിവിടങ്ങളിൽനിന്ന് പൊലീസും സ്ഥലത്തെത്തി. നിർമാണപ്രവർത്തനം നിർത്തിെവക്കാൻ അധികൃതർ നിർദേശം നൽകി. ജി.എസ്. ജയലാൽ എം.എൽ.എയും സ്ഥലത്തെത്തിയിരുന്നു. സംഭവസ്ഥലത്തെത്തിയ ജില്ല കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story