Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:11 PM IST Updated On
date_range 30 Jan 2018 8:11 PM ISTകാർ ഒാേട്ടായിലിടിച്ച് മൂന്നുപേർക്ക് പരിക്ക്
text_fieldsbookmark_border
കുളത്തൂപ്പുഴ: . ഓട്ടോറിക്ഷ യാത്രക്കാരായ കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര സ്വദേശികളായ നിഷ, ഷാനി, ഷാനിയുടെ മകൾ എന്നിവർക്കാണ് പരിക്കേറ്റത്. റോഡ് നിർമാണത്തിനായി പാതയോരത്ത് വളവിൽ ഇറക്കിയിട്ടിരിക്കുന്ന മെറ്റൽ കൂനകളിൽ കയറാതിരിക്കാൻപെെട്ടന്ന് വെട്ടിത്തിരിച്ചതോടെ നിയന്ത്രണംവിട്ട കാർ എതിർദിശയിൽ വന്ന ഓട്ടോയിലിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. കുളത്തൂപ്പുഴ അമ്പതേക്കർ പാതയിൽ ശാസ്താക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം. പരിക്കേറ്റവരെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സനല്‍കി വിട്ടയച്ചു. രാത്രി കാലങ്ങളില്‍ റോഡുവക്കിലെ മെറ്റല്‍ കൂന കണ്ണില്‍ പെടാതെ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. ഇരുചക്ര വാഹനയാത്രികരായ പലരും പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണെന്ന് നാട്ടുകാര്‍ പറയുന്നു. --------------------------------------------------------------------------------------------------------------------------------------------------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story