Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'സമൂഹത്തില്‍...

'സമൂഹത്തില്‍ ഒറ്റപ്പെടുന്നവർക്ക്​ സംരക്ഷണം നല്‍കുക എന്നത് ഭരണകൂടത്തി​െൻറ ബാധ്യത'

text_fields
bookmark_border
പത്തനാപുരം: സമൂഹത്തില്‍ ഒറ്റപ്പെടുന്ന അഗതികള്‍ക്ക് സംരക്ഷണം നല്‍കുക എന്നത് ഏതൊരു ഭരണകൂടത്തി​െൻറയും ബാധ്യതയാണെന്ന് മന്ത്രി കെ. രാജു. ഗാന്ധിഭവനില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷവും ഇടുക്കി കല്ലാര്‍ 2005 സംഘടനയുടെ വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെടുന്നവരെ സംരക്ഷിക്കുക എന്ന ചുമതല പൂര്‍ണമായി നിർവഹിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തിലാണ് ഗാന്ധിഭവന് പ്രസക്തിയേറുന്നത്. ഒരു രാഷ്ട്രവും ഭരണകര്‍ത്താക്കളും ചെയ്യേണ്ട പ്രവര്‍ത്തനങ്ങളാണ് ഗാന്ധിഭവന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ അധ്യക്ഷത വഹിച്ചു. വേണുഗോപാല്‍, എച്ച്. നജീബ് മുഹമ്മദ്, അനില്‍കുമാര്‍, ഡോ.എന്‍ സത്യശീലന്‍, എം.എസ്. ജയകുമാര്‍, എസ്. കൃഷ്ണകുമാര്‍, ഡോ. കെ.പി. കൃഷ്ണന്‍കുട്ടി, ഡോ. കെ. ശാന്തകുമാരി, ഗാന്ധിഭവന്‍ അസി. സെക്രട്ടറി ജി. ഭുവനചന്ദ്രന്‍, അക്കൗണ്ട്‌സ് ജനറല്‍ മാനേജര്‍ കെ. ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story