സ്‌പീച് ആൻഡ് ഹിയറിങ്​ അസോസിയേഷൻ സമ്മേളനം

05:12 AM
14/01/2018
കൊല്ലം: ഇന്ത്യൻ സ്‌പീച് ആൻഡ് ഹിയറിങ് അസോസിയേഷൻ കേരള സ്‌റ്റേറ്റ് ബ്രാഞ്ച് പത്താമത് സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച തുടക്കംകുറിക്കുമെന്ന് ജനറൽ സെക്രട്ടറി പി.എം. ജാബിർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹോട്ടൽ ആൾ സീസണിൽ നടക്കുന്ന സമ്മേളനം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ബംഗളൂരുർ നിം ഹാൻസ്, കസ്‌തൂർബ മെഡിക്കൽ കോളജ് മണിപ്പാൽ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദർ ക്ലാസുകൾ നയിക്കും. ഗവേഷക വിദ്യാർഥികളുടെ ശിൽപശാലയും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഓ‌ഡിയോളജി, സ്‌പീച് പെത്തോളജി പ്രൊഫഷനുകളുടെ വേതനം ഏകീകരിക്കണമെന്നും വർധിച്ചുവരുന്ന വ്യാജ ഓഡിയോളജി, സ്‌പീച് പെത്തോളജി പ്രാക്‌ടീസുകൾെക്കതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് ഡോ. പ്രേം, ട്രഷറർ ശ്രീരാജ്, ഋഷികേശ് എന്നിവരും പങ്കെടുത്തു.
Loading...
COMMENTS