ജില്ല സമ്മേളനവും അനുസ്‌മരണവും

05:12 AM
14/01/2018
കൊല്ലം: ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കൊല്ലം ജില്ല സമ്മേളനവും സ്ഥാപകനേതാവും മുൻ സ്‌പീക്കറും എം.പിയുമായിരുന്ന എ.സി. ജോസ് അനുസ്‌മരണവും 15ന് രാവിലെ 10ന് ടി.എം. വർഗീസ് ഹാളിൽ നടക്കുമെന്ന് ജില്ല ജനറൽ സെക്രട്ടറി ആർ. ദേവരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുതിർന്ന ട്രേഡ് യൂനിയൻ നേതാക്കളെ ആദരിക്കും. ജില്ല പ്രസിഡൻറ് ചവറ ഹരീഷ്കുമാർ, കെ. സോമയാജി, കുരീപ്പുഴ യഹിയ, പൊന്നപ്പൻ ആചാരി എന്നിവർ പങ്കെടുത്തു.
Loading...
COMMENTS