Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്ഥാന ജീവനക്കാരും...

സംസ്ഥാന ജീവനക്കാരും അധ്യാപകരും കലക്​ടറേറ്റ്​ മാർച്ചും ധർണയും നടത്തി

text_fields
bookmark_border
കൊല്ലം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, വിദ്യാഭ്യാസ മേഖലയിലെ കാവി-കച്ചവടവത്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, പെൻഷൻ പ്രായം 60 വയസ്സായി ഉയർത്തി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക-സർവിസ് സംഘടനാ സമരസമിതി നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ജോയൻറ് കൗൺസിൽ സെക്രേട്ടറിയറ്റ് അംഗം ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ ആർ. രാജീവ്കുമാർ, കെ.ജി.ഒ.എഫ് സംസ്ഥാന സെക്രട്ടറി വിനോദ്മോഹൻ, എ.കെ.എസ്.ടി.യു വൈസ് പ്രസിഡൻറ് എൻ. ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എസ്. ഹാരീസ്, എ.ആർ. അനീഷ്, കെ.കെ. വിലാസിനി, ബാലകൃഷ്ണൻ, ബി. ബാലചന്ദ്രൻ, എസ്. അജയകുമാർ എന്നിവർ സംസാരിച്ചു. ധർണക്ക് മുന്നോടിയായി ജില്ല പഞ്ചായത്ത് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് എം.എസ്. സുൈഗതാകുമാരി, അശ്വനികുമാർ, സി. മനോജ്കുമാർ, വി. പ്രസാദ്, സന്തോഷ് ജി. നാഥ്, പി.എസ്. മിനി, വി. ശശിധരൻപിള്ള, ബിജുകുമാരക്കുറുപ്പ്, പ്രസീത റഷീദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story