Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിറകുപുരയിൽനിന്ന്​...

വിറകുപുരയിൽനിന്ന്​ കൂറ്റൻ മൂർഖനെ പിടികൂടി

text_fields
bookmark_border
പുനലൂർ: വീട്ടിലെ വിറകുപുരയിൽനിന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടി വനത്തിൽ വിട്ടു. ഇടമൺ ഗാർഡ് സെക്ഷനു സമീപം പുളിമൂട്ടിൽ വീട്ടിൽ സുരേഷി​െൻറ വീട്ടിലെ തൊഴുത്തിനോട് ചേർന്നുള്ള വിറകുപുരയിലാണ് പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാർ വനപാലകരെ വിവരം അറിയിച്ചു. വനപാലകർ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. അഞ്ച് അടിയോളം നീളം വരുന്ന പെൺ പാമ്പിനെ പിന്നീട് ശെന്തുരുണി വനത്തിൽ വിട്ടു. വയോജന കൂട്ടായ്മ ഇന്ന് പുനലൂർ: പുനലൂർ ജനമൈത്രി പൊലീസ് വയോജന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പുനലൂർ വൈ.എം.സി.എ ഹാളിൽ ഉച്ചക്ക് രണ്ടിന് ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസും സൗജന്യ മരുന്ന് വിതരണവും നടക്കും. വിവാഹം പുനലൂർ: കേരള കോൺഗ്രസ് എം ജില്ല ജനറൽ സെക്രട്ടറി പുനലൂർ കോമളംകുന്ന് കുളഞ്ഞികൊമ്പിൽ എസ്.എം. ഷറീഫി​െൻറ മകൾ ബീഗം ഷീഫാനയും വിളക്കുപാറ ആനപാറയിൽ ഷെജിൻ മൻസിലിൽ മുഹമ്മദ് യൂസുഫി​െൻറ മകൻ ഷെജിനും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story