Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളത്തിെൻറ എട്ട്...

കേരളത്തിെൻറ എട്ട് കലാരൂപങ്ങളുമായി ദൃശ്യാഷ്​ടകം

text_fields
bookmark_border
തിരുവനന്തപുരം: ലോക കേരളസഭ സമ്മേളനത്തി​െൻറ ഭാഗമായി കേരളത്തി​െൻറ എട്ട് തനത് കലാരൂപങ്ങൾ പരിചയപ്പെടുത്തുന്ന 'ദൃശ്യാഷ്ടകം' നിയമസഭ അങ്കണത്തിൽ അരങ്ങേറും. നടനും കാരിക്കേച്ചർ ആർട്ടിസ്റ്റുമായ ജയരാജ് വാര്യരാണ് കേരളത്തി​െൻറ എട്ട് ദിക്കുകളിൽ രൂപം കൊണ്ട കലാരൂപങ്ങളെ അതത് പ്രദേശത്തെ വാമൊഴിവഴക്കത്തോടെ കാരിക്കേച്ചർ രൂപങ്ങളായി വേദിയിൽ അവതരിപ്പിക്കുക. കൂടിയാട്ടം, ചവിട്ടു നാടകം, പുലികളി, മോഹിനിയാട്ടം, തെയ്യം, പൂപ്പടയാട്ടം-വിളക്ക്കെട്ട്, ചവിട്ടൊപ്പന എന്നീ കലാരൂപങ്ങളാണ് അവതരിപ്പിക്കുന്നത്. നാടക-ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെംബർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരാണ് ആശയവും രൂപകൽപനയും നിർവഹിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story