Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക കേരളസഭ:...

ലോക കേരളസഭ: സാംസ്‌കാരിക സെമിനാര്‍ നാളെ

text_fields
bookmark_border
തിരുവനന്തപുരം: പ്രവാസികളുടെ അറിവും കഴിവും കേരള വികസനത്തിന് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് 12, 13 തീയതികളില്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭയുടെ ഭാഗമായി വി.ജെ.ടി ഹാളില്‍ സാംസ്‌കാരിക സെമിനാര്‍ നടക്കും. നവോത്ഥാനത്തിലെ പ്രവാസ സ്വാധീനവും പ്രതിസംസ്‌കാര ധാരകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി മലയാളം മിഷന്‍, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ സഹകരണത്തോടെ 10ന് രണ്ടിന് സംഘടിപ്പിക്കുന്ന സെമിനാറില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ ബേബി ജോണ്‍ മോഡറേറ്ററായിരിക്കും. കേരളത്തി​െൻറ ഭക്തി പ്രസ്ഥാന പാരമ്പര്യം എന്ന വിഷയത്തെക്കുറിച്ച് പ്രഫ. കെ. സച്ചിദാനന്ദനും മലബാറിലെ നവോത്ഥാന ചരിത്രത്തെക്കുറിച്ച് പ്രഫ. എം.എന്‍. കാരശ്ശേരിയും സംസാരിക്കും. 19ാം നൂറ്റാണ്ടിലെ നവോത്ഥാന ധാരകളെക്കുറിച്ച് ഡോ. സുനില്‍ പി. ഇളയിടവും ചരിത്രത്തിലിടം കിട്ടാത്ത നവോത്ഥാന മുന്നേറ്റങ്ങളെക്കുറിച്ച് ഡോ. മീര വേലായുധനും ഭക്തിപ്രസ്ഥാന ചരിത്രത്തിലെ അറിയാത്ത ഇടങ്ങളെക്കുറിച്ച് ബി. അരുന്ധതിയും നവോത്ഥാനാനന്തര സൗന്ദര്യശാസ്ത്രത്തി​െൻറ ഘടനയെയും വൈരുധ്യങ്ങളെയുംകുറിച്ച് റഫീഖ് ഇബ്രാഹീമും സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story