Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗുണ്ടാസംഘം വീടി​െൻറ...

ഗുണ്ടാസംഘം വീടി​െൻറ ജനൽ ഗ്ലാസുകൾ തകർത്തു

text_fields
bookmark_border
നെടുമങ്ങാട്: ബൈക്കിലെത്തിയ ഗുണ്ടാസംഘം വീടിനുനേരെ ആക്രമണം നടത്തി. വീടി​െൻറ ജനൽ ഗ്ലാസുകൾ കല്ലെറിഞ്ഞു തകർത്തു. നെടുമങ്ങാട് പറണ്ടോട് തെക്കുംകര അനീഷ് ഭവനിൽ ഷാജഹാ​െൻറ വീടിനുനേരെ ഞായറാഴ്ച അർധരാത്രിയിലാണ് ആക്രമണം നടന്നത്. വലിയ പാറകഷണങ്ങൾ കൊണ്ടാണ് കല്ലേറ് നടത്തിയത്. ശബ്ദം കേട്ട് ഷാജഹാനും കുടുംബവും ഉണർന്ന് ലൈറ്റിട്ടപ്പോഴേക്കും സമീപത്ത് നിർത്തിയിരുന്ന ബൈക്കിൽ കയറി മൂന്നംഗ അക്രമി സംഘം രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെടുമങ്ങാട് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story