Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2018 10:48 AM IST Updated On
date_range 8 Jan 2018 10:48 AM ISTകിഴക്കൻ മലയോരമേഖലയിൽ ആയിരത്തിലധികം കുടുംബങ്ങൾക്ക് ഇനിയും പട്ടയം ലഭിച്ചിട്ടില്ല
text_fieldsbookmark_border
പത്തനാപുരം: വാഗ്ദാനങ്ങളെല്ലാം ഫയലുകളിൽ ഒതുങ്ങിപ്പോൾ . കമുകുംചേരിയിലെ 200 ലധികം കുടുംബങ്ങൾ വർഷങ്ങളായി ബുദ്ധിമുട്ടിലാണ്. പിറവന്തൂർ, തലവൂർ ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കമുകുംചേരി വാർഡിലെ ദേവസ്വം ഭൂമിയിൽ താമസിക്കുന്ന ജനങ്ങളാണ് പട്ടയം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. രാജഭരണക്കാലത്ത് കാർഷികപ്രവർത്തനങ്ങൾക്കായിട്ടാണ് ദേവസ്വം വക 3000 ഏക്കർ ഭൂമി കർഷകർക്ക് പാട്ടത്തിന് നൽകിയത്. തുടർന്ന് അവിടെ തന്നെ അവർ താമസവും ആരംഭിച്ചു. ജനാധിപത്യം നിലവിൽ വന്നതോടെ ഭൂമികൾക്ക് പട്ടയം നേടണമെന്നത് അത്യാവശ്യമായി തീർന്നു. നിരന്തരമായുള്ള ആവശ്യങ്ങൾ പരിഗണിച്ച് 1967 ലും 1988ലും സംസ്ഥാന സർക്കാർ കുറച്ച് കുടുംബങ്ങൾക്കായി പട്ടയവും നൽകി. ലാൻഡ് ൈട്രബ്യൂണൽ ഓഫിസ് കമുകുംചേരിയിൽ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, ഓഫിസിെൻറ പ്രവർത്തനങ്ങൾ നിലച്ചതോടെ പുനലൂർ മുനിസിപ്പൽ ഓഫിസിൽ സിറ്റിങ് നടത്തി പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു. മാസത്തിലൊരിക്കൽ മാത്രമായിരുന്നു ഇത് നടന്നിരുന്നത്. എന്നാൽ, ഇപ്പോൾ സിറ്റിങ്ങും ഇല്ലാതായി. വസ്തു പണയപ്പെടുത്തി വായ്പ എടുക്കാനോ കൈമാറ്റം ചെയ്യാനോ കഴിയാത്താവസ്ഥയാണ് ഇവർക്കുള്ളത്. അരുവിത്തറ മുതൽ എലിക്കാട്ടൂർ വരെ വ്യാപിച്ചു കിടക്കുന്ന സ്ഥലമാണ് ദേവസ്വം ഭൂമി. പട്ടയം ലഭിച്ചതും അല്ലാത്തതുമായ ഭൂമിയിൽ അങ്കണവാടി, ആയുർവേദ ആശുപത്രി തുടങ്ങിയ നിരവധി സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞതവണ ജില്ല ആസ്ഥാനത്ത് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ പൊതുജനങ്ങളുടെ നേതൃത്വത്തിൽ പട്ടയം ലഭിക്കാനായി നിവേദനം നൽകിയിരുന്നു. പത്തനാപുരം താലൂക്ക് രൂപവത്കരണ വേളയിൽ കമുകുംചേരി ദേവസ്വം ഭൂമിയുമായ ബന്ധപ്പെടുത്തി ഉടൻ പട്ടയം നൽകുമെന്ന് വാഗ്ദാനവും ഉണ്ടായിരുന്നു. എന്നാൽ, പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നടപ്പായില്ല. മേഖലയിൽ തന്നെ കനാൽ, തോട്, വനം എന്നീ പുറമ്പോക്ക് ഭൂമികളിൽ താമസിക്കുന്നവർക്കും ഇതെവരെ പട്ടയം ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story