Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബോണക്കാട്​: ...

ബോണക്കാട്​: മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഇടയലേഖനം

text_fields
bookmark_border
തിരുവനന്തപുരം: ബോണക്കാട് പ്രശ്നത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഇടയലേഖനം. നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ദേവാലയങ്ങളിൽ കുർബാന മധ്യേ വായിക്കുന്നതിന് പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് ബിഷപ് ഡോ. വിൻസൻറ് സാമുവൽ ഇക്കാര്യം ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ബിഷപ്പും രൂപതയിലെ മുഴുവൻ വൈദികരും സന്യസ്തരും പാളയം കത്തീഡ്രൽ ദേവാലയത്തിൽ ഒരുമിച്ചുകൂടിയ ശേഷം അവിടെനിന്ന് റാലിയായി സെക്രട്ടേറിയറ്റിനു മുന്നിലെത്തി ഉപവാസസമരം നടത്തും. ബോണക്കാട് പ്രശ്നം പരിഹരിക്കാൻ നിരവധി ചർച്ചകൾ നടത്തിയെങ്കിലും ഒരു അനുകൂല നിലപാടും സർക്കാറി​െൻറ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് ഇടയലേഖനത്തിൽ കുറ്റപ്പെടുത്തി. വർഗീയശക്തികൾക്കു കുടപിടിക്കുന്ന ഒരു സർക്കാർ സംവിധാനത്തി​െൻറ പ്രതീതിയാണ് അനുഭവപ്പെട്ടത്. ബോണക്കാട് കുരിശുമലയിൽ സ്ഥാപിച്ചിരുന്ന കുരിശ് 2017 ആഗസ്റ്റ് 18ന് തകർക്കപ്പെട്ടു. തുടർന്നു സ്ഥാപിച്ച കുരിശ് നവംബർ 27ന് വീണ്ടും തകർക്കപ്പെട്ടു. പൊലീസും വനംവകുപ്പും തികഞ്ഞ നിസ്സംഗത പാലിച്ച് ഈ സാമൂഹികവിരുദ്ധ ശക്തികളുടെ പക്ഷം ചേർന്നിരിക്കുന്നു. മലയിലേക്ക് പ്രവേശനവും ആരാധന സ്വാതന്ത്ര്യവും തടഞ്ഞ് നീതിയും ന്യായവും നടത്തേണ്ട സർക്കാർ മൗനം പാലിക്കുന്നു. 2017 ആഗസ്റ്റ് 29ന് താനും സൂസപാക്യം അടക്കമുള്ള വൈദികരും വനംവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. കുരിശുമലയിൽ ആരാധന സ്വാതന്ത്ര്യം അനുവദിക്കാമെന്നും അന്യായമായി വിശ്വാസികൾക്കും വൈദികർക്കുമെതിരെ എടുത്ത കേസുകൾ പിൻവലിക്കാമെന്നും ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഈ ഉറപ്പുകൾ പാലിക്കുന്നതിൽനിന്ന് സർക്കാർ പിന്നാക്കം പോയി. വെള്ളിയാഴ്ച കുരിശുമലയിലെ പ്രവേശനത്തിനും ആരാധനക്കും നാളിതുവരെ ഉണ്ടായിരുന്ന സ്റ്റാറ്റസ്കോ നിലനിർത്തണമെന്ന ആവശ്യമുയർത്തിയാണ് പ്രാർഥനാപൂർവം യാത്ര സംഘടിപ്പിച്ചിരുന്നത്. ഇതു സംബന്ധിച്ച് വനംവകുപ്പ് മന്ത്രിയുമായും വനം, പൊലീസ് വകുപ്പ് മേധാവികളുമായും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. മലമുകളിൽ പോകാനും പ്രാർഥിക്കാനും വന്ന വിശ്വാസികളെ പ്രകോപിപ്പിക്കുകയും പൊലീസുമായി വാക്കുതർക്കത്തിലാക്കുകയും ചെയ്തു. ഇതിനിടയിൽ അനാവശ്യമായി പ്രകോപിതരായ പൊലീസ് വിശ്വാസികളെ ക്രൂരമായി തല്ലിച്ചതച്ചു. സഹനസമര പാതയിൽ പ്രാർഥനയോടെ ഒന്നിച്ചു മുന്നേറാം എന്നു പറഞ്ഞാണ് ഇടയലേഖനം അവസാനിപ്പിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story