Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅമ്മയെയും മക്കളെയും...

അമ്മയെയും മക്കളെയും ആക്രമിച്ച സംഭവം; ആർ.എസ്​.എസ്​ പ്രവർത്തകൻ അറസ്​റ്റിൽ

text_fields
bookmark_border
പാറശ്ശാല: ധനുവച്ചപുരത്തിന് സമീപം പാങ്കോട്ടുകോണത്ത് അമ്മയെയും മക്കളെയും ആക്രമിച്ച് പരിേക്കൽപിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. നടകർക്കൊല്ല പാങ്കോട്ടുകോണം, മുരുകച്ചൽ വിളരമണീവിലാസം വീട്ടിൽ അനീഷ് (19) ആണ് പിടിയിലായത്. ജനുവരി രണ്ടിനാണ് കേസിനാസ്പദ സംഭവം നടന്നത്. രാത്രി 10.30ഒാടെ അമ്മയും രണ്ട് മക്കളും ആഹാരം വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. വ്യക്തിവൈരാഗ്യമായിരുന്നു കാരണം. മാരകായുധങ്ങളുമായി നിരവധി പേർ ചേർന്ന് മർദിക്കുകയായിരുന്നു. പരിക്കേറ്റ ഇവർ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പാറശ്ശാല സി.ഐ ബിനു, എസ്. ഐ വിനീഷ്, സി.പി.ഒമാരായ അനീഷ്, പ്രഫുല്ലചന്ദ്രൻ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story