Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:51 AM IST Updated On
date_range 7 Jan 2018 10:51 AM ISTരണ്ടുപേരെ മരണമുഖത്തുനിന്ന് രക്ഷിച്ച വിശാഖിന് ആദരം
text_fieldsbookmark_border
പത്തനാപുരം: ശക്തമായ നീരൊഴുക്കിൽനിന്ന് രണ്ടുപേരെ കരകയറ്റിയ വിശാഖിന് പൊലീസ് സേനയുടെ ആദരം. പത്തനാപുരത്ത് നടന്ന താലൂക്ക് ലീഗല്‍ മോണിറ്ററിങ് കമ്മിറ്റിയില്‍ പത്തനാപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്വറിെൻറ നേതൃത്വത്തിൽ തലവൂര്‍ കുര മണ്ണാകോണത്ത് വീട്ടില്‍ വിശാഖിനെ (18) ആദരിച്ചത്. കഴിഞ്ഞ നവംബര്‍ ഒന്നിനാണ് കശുവണ്ടി തെഴിലാളിയായ കുര സ്വദേശി വിജയകുമാരിയും മൂന്നാം ക്ലാസ് വിദ്യാർഥി സച്ചിനും ഒഴുക്കിൽെപ്പട്ടത്. ഇതുകണ്ട വിശാഖ് വെള്ളത്തിലേക്ക് ചാടി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. നൂറ് മീറ്ററോളം ഒഴുകിപ്പോയ വിജയകുമാരിയെ ഏറെ പണിപ്പെട്ടാണ് വിശാഖ് കരക്കെത്തിച്ചത്. അപകടത്തില്‍ വിജയകുമാരിയുടെ ഇടതുകാലിന് ഒടിവ് സംഭവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story