Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:51 AM IST Updated On
date_range 7 Jan 2018 10:51 AM ISTകൊല്ലത്ത് ഇന്ന് ഗതാഗത നിയന്ത്രണം
text_fieldsbookmark_border
കൊല്ലം: സി.പി.എം ജില്ല സമ്മേളനവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയായി പൊലീസ് അറിയിച്ചു. തിരുവനന്തപുരത്തുനിന്നും കരുനാഗപ്പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ എസ്.എൻ കോളജ്, ആർ.ഒ.ബി ജങ്ഷനിലെത്തി കൊച്ചുപ്ലാമൂട്, പോർട്ട് റോഡ്, വാടി, ആൽത്തറമൂട് തെക്കെകച്ചേരി വഴി പോകണം. കരുനാഗപ്പള്ളി ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങൾ താലൂക്ക് ഒാഫിസ്, ലിങ്ക് റോഡ്, കടപ്പാക്കട, കപ്പലണ്ടിമുക്ക് വഴി േപാകണം. പി.എസ്.സി പരീക്ഷ സെൻററിൽ നമ്പറിട്ടില്ല; ഉദ്യോഗാർഥികൾ വലഞ്ഞു * സ്കൂൾ ഒാഫിസിന് മുന്നിൽ സംഘർഷാവസ്ഥ ചവറ: പി.എസ്.സി പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാർഥികളെ വലച്ച് അധികൃതർ. പരീക്ഷ ബോർഡിലും ഹാളിലും നമ്പർ രേഖപ്പെടുത്താതിരുന്നതുമൂലം വിവിധ പ്രദേശങ്ങളിൽനിന്നും പരീക്ഷക്കെത്തിയ പെൺകുട്ടികൾ കൂട്ടനിലവിളിയായി. പ്രതിഷേധവുമായി രക്ഷിതാക്കളും ഉദ്യോഗാർഥികളും സ്കൂൾ ഓഫിസിൽ തടിച്ചുകൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പിഴവ് സമ്മതിച്ച് പരീക്ഷ സമയത്തിന് തൊട്ടുമുമ്പ് അധികൃതർ പ്രശ്നം പരിഹരിക്കുകയായിരുന്നു. ലാസ്റ്റ് ഗ്രേഡ് സെർവൻറ് തസ്തികയിലേക്കുള്ള പരീക്ഷ സെൻററായ ചവറ കൊറ്റൻകുളങ്ങര സ്കൂളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറ് കണക്കിന് പേരാണ് പരീക്ഷക്കായി എത്തിയത്. എന്നാൽ 150 ഓളം കുട്ടികളുടെ രജിസ്റ്റർ നമ്പർ സെൻററിന് പുറത്തെ ബോർഡിലും പരീക്ഷ ഹാളിലുമില്ലായിരുന്നു. ബോർഡിൽ കുറിച്ച നമ്പറുകളാകട്ടെ പലതും തെറ്റുമായിരുന്നു. ഹാൾ ടിക്കറ്റിലെ നമ്പർ സെൻററില്ലാതായതോടെ പെൺകുട്ടികൾ നിലവിളിയായി. രക്ഷിതാക്കൾ ഉൾെപ്പടെയുള്ളവർ വിവരം അധികൃതരോട് പറഞ്ഞെങ്കിലും പരിശോധിക്കട്ടെ എന്ന നിലപാടിലായിരുന്നു അധികൃതർ. ഇതോടെ രക്ഷിതാക്കൾ ഉൾെപ്പടെയുള്ളവർ ഓഫിസിലെത്തി ബഹളംവെച്ചു. തുടർന്നാണ് ഉദ്യോഗസ്ഥർ ക്ലാസ് മുറികളിൽ പരിശോധന നടത്തി നമ്പറുകൾ രേഖപ്പെടുത്തിയത്. ക്ലാസ് മുറികൾക്ക് പുറത്തെ ബോർഡിലെഴുതിയ നമ്പറുകളിലെ പിഴവും പരീക്ഷാർഥികളെ വലച്ചിരുന്നു. പലരും ഏറെനേരത്തെ അന്വേഷണത്തിലൊടുവിലാണ് ഇരിപ്പിടം കണ്ടെത്തിയത്. സ്കൂളിൽ ക്ലാസുള്ളത് കാരണമാണ് നടപടികൾ പൂർത്തിയാകുന്നതിൽ വീഴ്ചവരാൻ കാരണമെന്ന് അധികൃതർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story