Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെന്മല ഡാം അടച്ചു; ...

തെന്മല ഡാം അടച്ചു; കല്ലടയാറ്റിലെ ജലനിരപ്പ് താഴ്ന്നു

text_fields
bookmark_border
* ജലനിരപ്പ് കുറഞ്ഞത് കുടിവെള്ള പദ്ധതികൾക്ക് ഭീഷണി പുനലൂർ: തെന്മല പരപ്പാർ ഡാമിലെ എക്കലി​െൻറ അളവ് കണ്ടെത്താൻ നടത്തുന്ന സർവേയെ തുടർന്ന് ഡാം അടച്ചതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് താഴ്ന്നു. ആറ്റിൽ വെള്ളം കുറഞ്ഞതിനാൽ തീരത്തുള്ള കുടിവെള്ള വിതരണ പദ്ധതികൾക്ക് വെള്ളം ശേഖരിക്കുന്നത് അവതാളത്തിലായി. ഡാമി​െൻറ സംഭരണശേഷി വീണ്ടെടുക്കുന്നതിന് മുന്നോടിയാണ് ജലവിഭവ വകുപ്പി​െൻറ പീച്ചി സംഘം സർവേ നടത്തുന്നത്. ഡാമിലെ ജലനിരപ്പ് പരമാവധി വർധിപ്പിച്ച് നടത്തുന്ന സർവേ ഒരു മാസത്തോളം നീളുമെന്നാണ് അധികൃതർ പറയുന്നത്. മഴ കുറഞ്ഞതോടെ ഡാം ഷട്ടർ അടച്ചും വൈദ്യുതി ഉൽപാദനം ഭാഗികമാക്കിയുമാണ് ജലനിരപ്പ് ഉയർത്തുന്നത്. നേരത്തേ 15 മെഗാവാട്ട് ശേഷിയുള്ള രണ്ടു ജനറേറ്ററുകൾ ദിവസം മുഴുവൻ പ്രവർത്തിക്കുന്നതിനാൽ ഇതിനുശേഷം പുറത്തേക്ക് ഒഴുക്കുന്ന വെള്ളം ആറ്റിലെ ജലനിരപ്പ് കുറയാതെ നിലനിർത്തിയിരുന്നു. ഇത് കുടിവെള്ള പദ്ധതികൾക്ക് സഹായമായിരുന്നു. എന്നാൽ, രണ്ടാഴ്ചയായി ഒരു ജനറേറ്റർ ഭാഗികമായി വൈകീട്ട് പ്രവർത്തിക്കാനുള്ള വെള്ളമേ കല്ലട ജലസേചന വിഭാഗം അനുവദിക്കുന്നുള്ളൂ. ഏതാനും മണിക്കൂർ നടക്കുന്ന വൈദ്യുതി ഉൽപാദനത്തിലൂടെ വളരെക്കുറച്ച് വെള്ളമേ ആറ്റിലെത്തുന്നുള്ളൂ. ഇതി​െൻറ പതിന്മടങ്ങ് വെള്ളം നിരവധി കുടിവെള്ള പദ്ധതികളിലൂടെ ശേഖരിക്കുന്നുണ്ട്. പുനലൂരിൽ മാത്രം മീനാട്, കുണ്ടറ, പുനലൂർ, കുരിയോട്ടുമല എന്നീ വലിയ ശുദ്ധജല വിതരണ പദ്ധതികൾക്ക് വെള്ളം ശേഖരിക്കുന്നത് ഈ ആറ്റിൽനിന്നാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ആറ്റിൽ വെള്ളം കുറഞ്ഞത് കാരണം പമ്പ്ഹൗസ് കൂടുതൽ സമയം പ്രവർത്തിപ്പിച്ചാലും ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന് ബന്ധപ്പെട്ടവർ പറ‍യുന്നു. പുനലൂർ പദ്ധതിയുടെ ഹൈസ്കൂൾ ജങ്ഷനിലുള്ള ആറ്റിലെ കിണർ വെള്ളം രണ്ടടിവരെ ഉയർന്നിട്ടുണ്ട്. മുൻ വർഷങ്ങളിൽ കടുത്ത വേനൽകാലത്ത് മാത്രമാണ് ഈ അവസ്ഥ ഉണ്ടായിട്ടുള്ളത്. ശബരിമല സീസൺകൂടിയായതിനാൽ ആറ്റിലെ വെള്ളം ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുത്ത് ആറ്റിലേക്ക് കൂടുതൽ വെള്ളമൊഴുക്കാൻ കെ.ഐ.പി തയാറകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പുനലൂർ പട്ടികജാതി-വർഗ സഹകരണ സംഘത്തിൽ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു പുനലൂർ: പട്ടികജാതി-വർഗ സഹകരണ സംഘത്തിലെ ഭരണസ്തംഭനത്തെ തുടർന്ന് കൊല്ലം സഹകരണസംഘം ജോയൻറ് രജിസ്ട്രാർ(ജനറൽ) അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. പുനലൂർ സഹകരണസംഘം അസി. രജിസ്ട്രാർ ഓഫിസിലെ ഇൻസ്പെക്ടർ എ. സിറാജുദ്ദീനാണ് അഡ്മിനിസ്ട്രേറ്റർ. ചില ഭരണസമിതി അംഗങ്ങൾ അഴിമതി നടത്തിയതായി ആരോപണം ഉയർന്നതിനാൽ നാല് ഭരണസമിതി അംഗങ്ങൾ രാജിവെച്ചിരുന്നു. സംഘത്തിൽ ഒഴിവുള്ള രണ്ട് സെയിൽസ്മാൻ തസ്തികയിലെ നിയമനത്തിന് ഉദ്യോഗാർഥികളിൽനിന്ന് പണം കൈപ്പറ്റിയെന്നായിരുന്നു പ്രധാന ആരോപണം. ഇതിനെ തുടർന്ന് ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടമായതോടെയാണ് ഭരണസ്തംഭനം ഉണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story