Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുനലൂർ^ചെ​േങ്കാട്ട...

പുനലൂർ^ചെ​േങ്കാട്ട ഗേജ്​മാറ്റ ​േജാലികൾ പൂർത്തിയായി

text_fields
bookmark_border
പുനലൂർ-ചെേങ്കാട്ട ഗേജ്മാറ്റ േജാലികൾ പൂർത്തിയായി * സുരക്ഷാ പരിശോധന 12ന് കൊല്ലം: പുനലൂർ-ചെങ്കോട്ട തീവണ്ടിപ്പാതയുടെ ഗേജ്മാറ്റ നിർമാണ പ്രവൃത്തി പൂർത്തിയായി. ന്യൂ ആര്യങ്കാവ് മുതൽ ഇടമൺ വരെയുള്ള ഭാഗത്തെ നിർമാണമാണ് പൂർത്തീകരിച്ചത്. 12ന് ചീഫ് െറയിൽവേ സുരക്ഷ കമീഷണർ മനോഹര​െൻറ നേതൃത്വത്തിൽ ഇടമൺ മുതൽ ന്യൂ ആര്യങ്കാവ് വരെ സുരക്ഷാ പരിശോധന നടക്കും. 13ന് ട്രെയിൻ ഓടിച്ച് വേഗപരിശോധനയും നടത്തും. നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷമുള്ള അന്തിമ പരിശോധനയാണ് സുരക്ഷാ കമീഷണർ നടത്തുന്നത്. രണ്ടു ദിവസത്തെ പരിശോധന പൂർത്തിയായാൽ പുനലൂർ- ചെങ്കോട്ട പാതയിലൂടെ സർവിസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. പാത രാഷ്ട്രത്തിന് സമർപ്പിക്കുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. മന്ത്രിക്ക് സൗകര്യപ്രദമായ തീയതിയിൽ ഉദ്ഘാടന തീയതി നിശ്ചയിക്കും. ഗേജ്മാറ്റം ആരംഭിക്കുന്നതിനു മുമ്പ് കൊല്ലം - ചെങ്കോട്ട പാതയിലൂടെ ഉണ്ടായിരുന്ന മുഴുവൻ െട്രയിൻ സർവിസുകളും പുനരാരംഭിക്കുന്നതിനും പുതിയ ദീർഘദൂര സർവിസുകൾ ആരംഭിക്കാനും കേന്ദ്ര റെയിൽവേ മന്ത്രിയോടും െറയിൽവേ ബോർഡിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും േപ്രമചന്ദ്രൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story