Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:51 AM IST Updated On
date_range 7 Jan 2018 10:51 AM ISTസാംബവ മഹാസഭ സമ്മേളനം
text_fieldsbookmark_border
ചാത്തന്നൂർ: സാംബവ മഹാസഭ കല്ലുവാതുക്കൽ ശാഖാ സമ്മേളനം ജില്ല സെക്രട്ടറി വടമൺ വിനോജി ഉദ്ഘാടനം ചെയ്തു. ആർ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൊട്ടിയം മുരുകൻ, എൻ.കെ. രാജു, വാസുദേവൻ, രാജമ്മ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഹരിദാസൻ (പ്രസി.), അശോകൻ (വൈസ് പ്രസി.), പി. ഉണ്ണി (സെക്ര.), ഗീത (ജോ.സെക്ര.), സിന്ധു (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. പരീക്ഷ പരിശീലനം മയ്യനാട്: വെൺപാലക്കര ശാരദാ വിലാസിനി വായനശാലയുടെ കരിയർ ഗൈഡൻസ് സെൻറർ വാർഷികത്തിെൻറ ഭാഗമായി പി.എസ്.എസി പരീക്ഷ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം എഴിന് നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ബി. മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചാപ്റ്റർ കോളജ് ഡയറക്ടർ മോഹനൻ മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ സമരം ഒരുമാസം പിന്നിട്ടു ചാത്തന്നൂർ: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻകാർ ചാത്തന്നൂർ ഡിപ്പോക്ക് മുന്നിൽ നടത്തിവരുന്ന സമരം ഒരുമാസം പിന്നിട്ടു. അഞ്ച് മാസത്തെ പെൻഷൻ കുടിശ്ശിക വിതരണംചെയ്യുക, പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുക, കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷെൻറ നേതൃത്വത്തിലാണ് സമരം. സമരത്തിെൻറ രണ്ടാംഘട്ടം എട്ടിന് ആരംഭിക്കുമെന്ന് യൂനിറ്റ് പ്രസിഡൻറ് കെ. ജനാർദനൻ നായരും സെക്രട്ടറി സി. രാമചന്ദ്രൻ നായരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story