Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:51 AM IST Updated On
date_range 7 Jan 2018 10:51 AM ISTനാൽപതിലധികം കേസുകളിലെ പ്രതി പിടിയിൽ
text_fieldsbookmark_border
*രണ്ടു തവണ കാപ്പ ചുമത്തി തടവിന് വിധിക്കപ്പെട്ടയാളാണ് പ്രതി ചവറ: നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി പൊലീസ് പിടിയിലായി. വധശ്രമം, പിടിച്ചുപറി, മോഷണം, ഭവനഭേദനം, ആരാധനാലയങ്ങൾ തകർക്കൽ ഉൾപ്പെടെ നാൽപതിലധികം കേസുകളിൽ പ്രതിയായ തേവലക്കര പടിഞ്ഞാറ്റക്കര ആലപ്പുറത്ത് തെക്കതിൽ ജാരിസ് എന്ന ഹാരിസ് ആണ് (31) പിടിയിലായത്. ആഴ്ചകളായി ചവറ തെക്കുംഭാഗം െപാലീസ് ഇയാൾക്കായി നിരീക്ഷണം നടത്തി വരുകയായിരുന്നു. ചവറ തെക്കുംഭാഗം സ്റ്റേഷനുകളിലെ സ്ഥിരം കുറ്റവാളിപ്പട്ടികയിലുള്ള ജാരിസ് രണ്ടു തവണ കാപ്പ ചുമത്തി തടവിന് വിധിക്കപ്പെട്ടയാളാണ്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ ഒരു വർഷത്തോളം വിദേശത്തായിരുന്നു. ഗൾഫിൽ നിന്നും അടുത്തിടെ നാട്ടിലെത്തി മോഷണവും പിടിച്ചുപറിയും നടത്തി വരുകയായിരുന്നു. ആഴ്ചകൾക്കു മുമ്പ് പന്മന നടുവത്തുചേരി കടുവിളയിൽ ധന്യയുടെ സ്വർണമാല, ചക്കാല വടക്കേത്തറയിൽ രാജേഷിെൻറ ഒന്നര വയസ്സുള്ള മകൻ ആദിദേവിെൻറ അരഞ്ഞാണം, സ്വർണവള എന്നിവ വീട്ടിലെത്തി അപഹരിച്ചിരുന്നു. പന്മന ശങ്കരാചാര്യ സംസ്കൃത സർവകലാശാല അധ്യാപിക കവിത സ്കൂട്ടറിൽ വരുമ്പോൾ മൂന്നരപ്പവൻ മാല പൊട്ടിച്ചെടുത്ത കേസിലും ഇയാൾ പ്രതിയാണ്. തന്നെക്കുറിച്ച് പൊലീസിന് വിവരം നൽകിയതിെൻറ പേരിൽ പാലയ്ക്കൽ വടശ്ശേരി തെക്കതിൽ ഷാഹുൽ ഹമീദിെൻറ രണ്ട് ബൈക്കുകൾ കത്തിച്ച ഇയാൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടിരുന്നു. പടിഞ്ഞാറ്റക്കര കള്ള് ഷാപ്പിന് സമീപത്തുനിന്ന് വെള്ളിയാഴ്ച രാത്രി 8.30 നാണ് ഹാരിസ് പിടിയിലായത്. ചവറ സി.ഐ ഗോപകുമാർ, എസ്.ഐ ജയകുമാർ, തെക്കുംഭാഗം എസ്.ഐ രാജീവ്, അഡീഷനൽ എസ്.ഐ സുകേഷ്, ജൂനിയർ എസ്.ഐ സതീഷ് ശേഖർ, സി.പി.ഒമാരായ ശ്രീജേഷ്, സജീവ് ഹോം ഗാർഡുമാരായ രഘു, ഡാനിയൽ എന്നിവരടങ്ങുന്ന സംഘമാണ് ബലപ്രയോഗത്തിലൂടെ ജാരിസിനെ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന ജാരിസ് സ്റ്റേഷനിലെത്തിച്ചയുടൻ ലോക്കപ്പിെൻറ കമ്പിയിൽ തലയിടിച്ച് മുറിവുണ്ടാക്കിയിരുന്നു. ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ഇയാളെ കനത്ത സുരക്ഷയിലാണ് സെല്ലിൽ പാർപ്പിച്ചത്. കാപ്പ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story