Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമധുര ഡിവിഷൻ...

മധുര ഡിവിഷൻ നിർമാണവിഭാഗം ചീഫ്​ എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി

text_fields
bookmark_border
പുനലൂർ: പുനലൂർ-ചെേങ്കാട്ട ബ്രോഡ്ഗേജ് പാതയിൽ നിർമാണം അന്തിമഘട്ടത്തിലായ റീച്ചുകളിൽ . ചീഫ് സുരക്ഷ കമീഷണർ പരിശോധനക്ക് എത്തുന്നത് കണക്കിലെടുത്താണ് ചീഫ് എൻജിനീയറുടെ പരിശോധന. ശനിയാഴ്ച രാവിലെ ചെേങ്കാട്ടയിൽനിന്നാണ് ട്രോളിയിൽ ചീഫ് എൻജിനീയർ സുമിത് സിംഗാൾ പരിശോധന നടത്തിയത്. ഭഗവതിപുരത്തിനും തെന്മലക്കും ഇടയിലുള്ള ഭാഗങ്ങളിൽ പരിശോധന പൂർത്തിയാക്കി. ഞായറാഴ്ച തെന്മല മുതൽ ഇടമൺ റെയിൽവേ സ്റ്റേഷൻ വരെ പരിശോധിക്കും. ഭഗവതിപുരത്തിനും ഇടമണ്ണിനും ഇടയിലാണ് ഇനി സർവിസ് ആരംഭിക്കാനുള്ളത്. പുതുവർഷത്തിൽ ഇൗഭാഗത്തും സർവിസ് തുടങ്ങി പുനലൂർ-ചെേങ്കാട്ട ലൈൻ പൂർണമായി കമീഷൻ ചെയ്യുമെന്ന് റെയിൽവേ മന്ത്രിയടക്കം ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ, സാേങ്കതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർവിസ് ആരംഭിച്ചില്ല. ഇതിനെതിരെ പ്രതിഷേധം ഉയർന്നതിനാൽ അടുത്തുതന്നെ സർവിസ് തുടങ്ങാനുള്ള ശ്രമം നടക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story