Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടമ്മയെ...

വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു

text_fields
bookmark_border
നാഗർകോവിൽ: ഭൂതപാണ്ടിക്കു സമീപം വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയശേഷം ആഭരണങ്ങൾ കവർന്നു. തടിക്കാരക്കോണത്തിൽ വീട്ടിൽ റബർ ടാപ്പിങ് തൊഴിലാളി ഇളയപെരുമാളി​െൻറ ഭാര്യ ലളിതയാണ് (38) കൊല്ലപ്പെട്ടത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ ഇളയ മകൻ അജിത്താണ് അടുക്കളയിൽ മാതാവ് മരിച്ചു കിടക്കുന്നത് കണ്ടത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കീരിപ്പാറ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ലളിത ധരിച്ചിരുന്ന ആറുപവ‍​െൻറ മാലയും കമ്മലും മോഷണം പോയതായി കണ്ടെത്തി. മൂത്തമകൻ അജേഷ് ചെന്നൈയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story