Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 10:53 AM IST Updated On
date_range 6 Jan 2018 10:53 AM ISTപിണറായിയെ വാനോളം പുകഴ്ത്തി സ്വാഗത പ്രസംഗകൻ
text_fieldsbookmark_border
കൊല്ലം: വ്യക്തിപൂജ െവച്ചുപൊറുപ്പിക്കിെല്ലന്ന് പ്രഖ്യാപിച്ച് അത്തരം പ്രവണതകൾക്കെതിരെ സി.പി.എം നടപടിക്ക് തുടക്കമിട്ടിരിക്കെ കൊല്ലം ജില്ല സമ്മേളനത്തിൽ സമ്മേളന ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി സ്വാഗത പ്രസംഗകൻ. വിദ്യാർഥി ജീവിതം മുതൽ മുഖ്യമന്ത്രിയായതുവരെയുള്ള അദ്ദേഹത്തിെൻറ പാർട്ടി പ്രവർത്തനത്തെ നീണ്ട പോരാട്ടമായാണ് സ്വാഗത പ്രസംഗകനായ കെ. വരദരാജൻ അവതരിപ്പിച്ചത്. 20 മിനിേറ്റാളം നീണ്ട സ്വാഗത പ്രസംഗത്തിൽ 15 മിനിറ്റിലേറെയാണ് പിണറായി വിജയെൻറ അപദാനകഥകൾക്കായി നീക്കിെവച്ചത്. ചെറുപ്പകാലത്തെ പ്രവർത്തനങ്ങൾ, അടിയന്തിരാവസ്ഥ ക്കാലത്തെ മർദനം, എം.എൽ.എ, മന്ത്രി, പാർട്ടി സെക്രട്ടറി എന്നീ നിലകളിലെല്ലാം എത്തിയ വഴികൾ അലങ്കാര പ്രയോഗങ്ങളോടെ വിശദീകരിച്ചു. 'സത്യത്തിെൻറ ശക്തി എത്ര മഹത്തരമാണെന്നതിെൻറ ജീവിക്കുന്ന ഉദാഹരണമാണ് നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി. കേരളത്തിലെ പാവങ്ങൾക്കും പണിയെടുക്കുന്ന സാധാരണക്കാർക്കും തങ്ങൾക്ക് തണലായി ഒരു സർക്കാറുണ്ടെന്നും അതിനെ നയിക്കാൻ ധീരനും സത്യസന്ധനുമായ ഒരു മുഖ്യമന്ത്രിയുണ്ടെന്നും ബോധ്യമുണ്ടായിരിക്കുന്നു. പിണറായി വിജയൻ നയിക്കുന്ന ഒരു പുതിയ കേരളമാകും ഇവിടെ ഉണ്ടാവുക' ഇങ്ങനെപോകുന്നതായിരുന്നു പ്രസംഗം. എന്നാൽ, ഇതെല്ലാം േകട്ടിരുന്ന പിണറായി പ്രസംഗം തുടങ്ങിയപ്പോൾ തന്നെ ഇത്രയേറെ പുകഴ്ത്തിയതിനെക്കുറിച്ച് ഒന്നും പറഞ്ഞുമില്ല. ചടങ്ങിൽ പെങ്കടുത്ത ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ, മന്ത്രിമാരായ എം.എം. മണി, ജെ. േമഴ്സിക്കുട്ടിയമ്മ, ഇ.പി. ജയരാജൻ, ആനത്തലവട്ടം ആനന്ദൻ, പി.കെ. ഗുരുദാസൻ തുടങ്ങിയവർക്കെല്ലാമുള്ള സ്വാഗതം ആശംസിക്കൽ ഒറ്റവാക്കിൽ ഒതുക്കാനും മറന്നില്ല സ്വാഗത പ്രസംഗകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story