Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 10:53 AM IST Updated On
date_range 6 Jan 2018 10:53 AM ISTമൂന്ന് ഏരിയ കമ്മിറ്റികളിൽ വിഭാഗീയതയെന്ന് സി.പി.എം സംഘടനാ റിപ്പോർട്ട്
text_fieldsbookmark_border
കൊല്ലം: ജില്ലയിൽ . കൊട്ടാരക്കര, നെടുവത്തൂർ, അഞ്ചൽ എന്നിവിടങ്ങളിലാണ് വിഭാഗീയത നില നിൽക്കുന്നതായി ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. സമ്മേളനത്തിൽനിന്ന് അഞ്ചല്‍ മുൻ ഏരിയ സെക്രട്ടറി പി.എസ്. സുമൻ വിട്ടുനിന്നു. അഞ്ചല്‍ ഏരിയ സമ്മേളനത്തിൽ സെക്രട്ടറി പി.എസ്. സുമനെ തോൽപിച്ചിരുന്നു. പാര്‍ട്ടിയിലെ കടുത്ത വിഭാഗീയതയാണ് തോല്‍വിക്ക് കാരണമെന്ന് ആക്ഷേപം ശക്തമായിരുന്നു. രാമഭദ്രൻ കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട സുമൻ മൂന്നു മാസത്തോളം ജയിലിലായിരുന്നു. അതോടെ അഞ്ചല്‍ ഏരിയ സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു. ഇതിനു ശേഷം നടന്ന സമ്മേളനത്തിലാണ് തെഞ്ഞെടുപ്പുണ്ടാവുകയും സുമല്‍ തോല്‍ക്കുകയും ചെയ്തത്. അഞ്ചലിൽ നേതൃനിരയിലുള്ളവർക്കെതിരെ അഴിമതി, സ്ത്രീവിഷയ അപവാദങ്ങൾ തുടങ്ങിയവ നവമാധ്യമങ്ങളിലൂടെ ഒരു വിഭാഗം പ്രചരിപ്പിച്ചിരുന്നു. ജില്ലയിൽ ഏറ്റവും കടുത്ത വിഭാഗീയത നിലനിൽക്കുന്നത് കൊട്ടാരക്കരയിലാണ്. തമ്മിൽ മിണ്ടുകപോലും ചെയ്യാത്ത അംഗങ്ങൾവരെ കൊട്ടാരക്കരയിലുണ്ട്. നെടുവത്തൂരിലും വിഭാഗീയത പ്രകടമായിരുന്നു. വിഭാഗീയതക്ക് കാരണം വി.എസ് പക്ഷത്തെ നേതൃത്വമാണെന്ന് റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയിൽ ആരോപണമുയർന്നതായി അറിയുന്നു. റിപ്പോർട്ട് ചോരാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. പ്രതിനിധികളുടെ മൊബൈൽ ഫോൺ ഉപയോഗം വിലക്കിയിരുന്നു. ഉദ്ഘാടന ശേഷം ചേർന്ന പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും പ്രസംഗിച്ചു. നിയമനങ്ങൾ, സ്വകാര്യ ആവശ്യങ്ങൾ എന്നിവക്ക് പാർട്ടി കമ്മിറ്റികൾ കത്ത് നൽകി ആളെ വിടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സംഘടനാപരമായ പ്രശ്നങ്ങളിലൂന്നിയായിരുന്നു പിണറായിയുടെ രണ്ടാമത്തെ പ്രസംഗം. ഉച്ചക്ക് ശേഷമായിരുന്നു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചത്. നാലര മുതൽ രാത്രി ഏഴര വരെ റിപ്പോർട്ടിൻമേൽ ചർച്ച നടന്നു. കൊല്ലം എം.എൽ.എ എം. മുകേഷിെൻറ നടപടികളെ മിക്കവരും വിമർശിച്ചു. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എം.എൽ.എയുടെ പല നടപടികളും പാര്‍ട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചകാര്യവും പ്രതിനിധികളിൽ ചിലർ ഉയർത്തി. ഏരിയ സമ്മേളനങ്ങള്‍ സമാപിച്ചപ്പോൾ മുതിര്‍ന്ന നേതാക്കളെ മാത്രം നേതൃത്വത്തിലേക്ക് കൊണ്ടുവന്ന നടപടിയെ പരസ്യമായിതന്നെ പല നേതാക്കളും സമ്മേളനത്തില്‍ ചോദ്യം ചെയ്തു. സർവസമ്മതനെന്ന് കരുതപ്പെട്ട ജില്ല സെക്രട്ടറി കെ.എന്‍. ബാലഗോപാലിനെതിരെയും വിമർശനങ്ങൾ ഉയർന്നു. വിഭാഗീയത അമർച്ച ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയാണ് വിമർശനങ്ങൾക്ക് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story