Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറേഷന്‍കടകളില്‍...

റേഷന്‍കടകളില്‍ വിജിലന്‍സ് റെയ്ഡ്: ക്രമക്കേടുകള്‍ കണ്ടെത്തി

text_fields
bookmark_border
കൊല്ലം: റേഷന്‍കടകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വന്‍ക്രമക്കേട് കണ്ടെത്തി. റേഷന്‍ സാധനങ്ങള്‍ വന്‍തോതില്‍ കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ശക്തികുളങ്ങര എ.ആര്‍.ഡി. 84 ,മുളവന എ.ആര്‍.ഡി. 362 എന്നീ കടകളിലാണ് പരിശോധന നടത്തിയത്. രണ്ടു കടകളിലും ലഡ്ജറോ നാള്‍വഴിയോ കൃത്യമായി പൂര്‍ത്തീകരിക്കുന്നില്ലെന്ന് കണ്ടെത്തി. മുളവനയിലെ കടയില്‍ 826 കിലോ പുഴുക്കലരി സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്ളതിനെക്കാള്‍ അധികമായി കണ്ടെത്തി. പച്ചരി 157 കിലോയും ഗോതമ്പ് 491 കിലോയും ആട്ട അഞ്ചുകിലോയും കുറവായിരുന്നു. വിജിലന്‍സ് ഡി.വൈ.എസ്.പി.കെ. അശോക് കുമാറി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന.
Show Full Article
TAGS:LOCAL NEWS 
Next Story