Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജോലി വാഗ്​ദാനം നൽകി...

ജോലി വാഗ്​ദാനം നൽകി പണം തട്ടിക്കുന്ന ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
കൊല്ലം: വഴുതക്കാട് ക്രൈംബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി സഹകരണ ബാങ്കിൽ പ്യൂൺ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം നൽകി കൊല്ലം ആറ്റുകുഴി പുരയിടത്തിൽ സരസ്വതിയിൽനിന്ന് 2,50,000 രൂപ വാങ്ങി തട്ടിപ്പ് നടത്തിയ തിരുവനന്തപുരം കുര്യാത്തി സ്വദേശി ഗണേഷിനെ കൊല്ലം ഇൗസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇൗസ്റ്റ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ എസ്. മഞ്ചുലാലി​െൻറ നേതൃത്വത്തിൽ കൊല്ലം ഇൗസ്റ്റ് സബ് ഇൻസ്പെക്ടർ എസ്. ജയകൃഷ്ണൻ, ജി.എസ്.െഎ എം.കെ. ചിത്തരഞ്ജൻ, ജൂനിയർ എസ്.െഎ ജിജുകുമാർ, എ.എസ്.െഎ മജീദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജൂനിയർ എസ്.െഎ ജിജുകുമാറി​െൻറ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story