Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭർത്താവും മകനും...

ഭർത്താവും മകനും തേടിയെത്തി; വിജയ വീട്ടിലേക്ക്​ മടങ്ങി

text_fields
bookmark_border
കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസിയായിരുന്ന വിജയമ്മക്ക് (50) നാടണയാനായി. കഴിഞ്ഞദിവസം ഭർത്താവ് മരിയ ചിന്നപ്പനും മകൻ സ്റ്റാമും കൂടി സങ്കേതത്തിൽവന്ന് തമിഴ്നാട്ടിെല വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞവർഷം ജൂലൈയിൽ കിഴക്കേകല്ലട പൊലീസ് കൊടുവിലാപള്ളിക്ക് സമീപം കടവരാന്തയിൽ കാണപ്പെട്ട തിരുവട്ടൂർ സ്വദേശിനിയായ വിജയയെ സങ്കേതത്തിൽ എത്തിക്കുകയായിരുന്നു. കൗൺസലിങ്ങി​െൻറ ഭാഗമായി ലഭിച്ച വിവരങ്ങൾ ആസ്പദമാക്കി ഇവർ പറഞ്ഞ പോസ്റ്റൽ അഡ്രസിൽ ആശ്രയ അധികൃതർ കത്ത് അയച്ചിരുന്നു. തുടർന്ന് ആ നാട്ടിലെ പോസ്റ്റ്മാൻ ആശ്രയയുമായി ബന്ധപ്പെടുകയും ആവശ്യമായ വിവരങ്ങൾ ചോദിച്ചറിഞ്ഞതി​െൻറയും അടിസ്ഥാനത്തിൽ വിജയയുടെ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story