Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅർബുദരോഗികളുടെ ചികിത്സ ...

അർബുദരോഗികളുടെ ചികിത്സ ചെലവിനായി 13ന്​ മാരത്തൺ

text_fields
bookmark_border
തിരുവനന്തപുരം: നിര്‍ധനരായ അർബുദരോഗികളുടെ ചികിത്സ ചെലവിന് പണം സമാഹരിക്കാൻ സര്‍സാസ് സംഘടിപ്പിക്കുന്ന വാര്‍ഷിക മാരത്തണ്‍ ജനുവരി 13ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 10 കി.മീ, രണ്ട് കി.മീ, കോര്‍പറേറ്റ് റിലേ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഓട്ടം ക്രമീകരിച്ചിട്ടുള്ളത്. കവടിയാര്‍ ജങ്ഷനില്‍നിന്ന് രാവിലെ അഞ്ചിന് എന്‍ഡുറന്‍സ് റണ്‍ ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് 200 രൂപ, വിദ്യാര്‍ഥികള്‍ക്ക് 100 രൂപ എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍ തുക. www.trivandrun.com വെബ്‌സൈറ്റിൽ റജിസ്റ്റര്‍ ചെയ്യാം. സംഘാടകരായ ജൂലിയസ് ലിം, ഹരികൃഷ്ണന്‍, നന്ദകിഷോര്‍, അശ്വിനി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story