Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിറങ്ങളിൽ കാലം...

നിറങ്ങളിൽ കാലം പൂത്തുലയുന്ന വരയനുഭവങ്ങൾ

text_fields
bookmark_border
തിരുവനന്തപുരം: തീർത്ത് രണ്ടാൾ ചിത്രപ്രദർശനം. റഷ്യൻ കൾച്ചറൽ സ​െൻററിലാണ് ഡോ. കെ.വി. ശ്രീകലയുടെയും കൃഷ്ണ ജനാർദനയുടെയും കഴിഞ്ഞ കാലത്തി​െൻറ ഗൃഹാതുരവും ജീവൻ തുടിക്കുന്നതുമായ സാന്നിധ്യമറിയിച്ച് പ്രദർശനം നടന്നത്. ഗവ. ഫോർട്ട് ആശുപത്രിയിലെ ഡ​െൻറൽ സർജനായ ശ്രീകലയുടെ പ്രദർശനത്തിന് 'പഴയ വെളുപ്പാൻകാലം' എന്നാണ് പേര് നൽകിയിരുന്നത്. പുലർകാലത്തെ പ്രശാന്തമായ പ്രകൃതിയും തണുപ്പ് നിറയുന്ന ഒാർമകളുമെല്ലാം നിറങ്ങളിൽ പുനരവതരിപ്പിച്ചിട്ടുണ്ട്. തിരക്കുകളിൽ ഞെരിഞ്ഞമരുന്ന ഇന്നത്തെയല്ല, കുട്ടിക്കാലത്തെ പുലർകാലയനുഭവങ്ങളാണ് ചിത്രങ്ങളിലുള്ളത്. വൃക്ഷങ്ങളുടെ കണ്ണീരും മനുഷ്യ​െൻറ എങ്ങുമെത്താത്ത ആഗ്രഹങ്ങളും രൂക്ഷമായ മാലിന്യവുമെല്ലാം ഇവിടെ കാണാം. ഡെങ്കിപ്പനി ബാധിച്ച് മൂന്നാഴ്ച കിടപ്പിലായശേഷം പുറത്തേക്കിറങ്ങിയേപ്പാഴുള്ള അനുഭവങ്ങളും വരകളിലൂടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൊല്ലം രണ്ടാംകുറ്റി സ്വദേശിയാണ് ശ്രീകല. കുട്ടിക്കാലത്തെ പച്ചയായ ഒാർമകളാണ് 'തുരുമ്പുകൾ പൂക്കുന്നിടവഴികളിലൂടെ' തലക്കെട്ടിലൊരുക്കിയ പ്രദർശനത്തിൽ കൃഷ്ണ ജനാർദന വരച്ചിടുന്നത്. മനുഷ്യ​െൻറ ഉൾവലിയലുകളെ ഒച്ചി​െൻറ ഭാവങ്ങളിലൂടെ പുനരാവിഷ്കരിക്കുന്നു. യാത്രകളും ഉറുമ്പുകളുടെ സഞ്ചാരവുമെല്ലാം പ്രദർശനത്തിൽ കാണാം. സ്വന്തം ജീവിതത്തെ 'ആത്മകഥ' എന്ന പേരിൽ വരകളിലേക്ക് പകർത്താനുള്ള ശ്രമങ്ങളുടെ തുടക്കവും പ്രദർശനത്തിലുണ്ട്. നേരത്തേ കോഴിക്കോെട്ട ആർകിടെക്ട് കോളജിൽ അസോ. പ്രഫസറായിരുന്നു കൃഷ്ണ. കൊല്ലം മയ്യനാട് സ്വദേശിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story