Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകണ്ണൂർ, മലപ്പുറം...

കണ്ണൂർ, മലപ്പുറം ജില്ലകളിൽ 66 കോടിയുടെ മരാമത്ത്​ പ്രവൃത്തി

text_fields
bookmark_border
തിരുവനന്തപുരം: കണ്ണൂർ, മലപ്പുറം ജില്ലകളിലായി 66 കോടി നിർമാണചെലവ് വരുന്ന ആറ് പ്രവൃത്തികൾ ജനുവരി എട്ടിനും ഒമ്പതിനുമായി ഉദ്ഘാടനം ചെയ്യും. ഇതിൽ പ്രവൃത്തി പൂർത്തീകരിച്ച മലപ്പുറം ജില്ലയിലെ മമ്പുറം പാലം എട്ടിന് രാവിലെ ഒമ്പതിന് തുറന്നുകൊടുക്കും. കടലുണ്ടിപ്പുഴക്ക് കുറുകെയുള്ള പാലം പ്രവൃത്തി 26.48 കോടി ചെലവിലാണ് പൂർത്തിയാക്കിയത്. 25 മീറ്റർ നീളത്തിലുള്ള പത്ത് സ്പാനുകളടങ്ങിയ പാലത്തിന് 250 മീറ്റർ നീളവും 8.40 മീറ്റർ വീതിയുമുണ്ട്. ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. കണ്ണൂർ ജില്ലയിലെ അഞ്ച് പ്രവൃത്തികളുടെ നിർമാണ ഉദ്ഘാടനം ഒമ്പതിന് നിർവഹിക്കും. ഇതിൽ നാെലണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്. 22.73 കോടി ചെലവ് വരുന്നതാണ് പദ്ധതി. 16.45 കോടി ചെലവിൽ നിർമിക്കുന്ന ഇരിണാവ് പാലത്തി​െൻറ പ്രവൃത്തി ഉദ്ഘാടനവും അതേദിവസം നിർവഹിക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story