Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാമ്പത്തിക പ്രതിസന്ധി:...

സാമ്പത്തിക പ്രതിസന്ധി: ധനമന്ത്രിയെ പുറത്താക്കണം ^എം.എം. ഹസൻ

text_fields
bookmark_border
സാമ്പത്തിക പ്രതിസന്ധി: ധനമന്ത്രിയെ പുറത്താക്കണം -എം.എം. ഹസൻ തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധനവകുപ്പി​െൻറ കെടുകാര്യസ്ഥതയും സർക്കാറി​െൻറ പിടിപ്പുകേടുമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. സാമ്പത്തിക പ്രതിസന്ധിയുടെ യഥാർഥചിത്രം ജനങ്ങളിൽനിന്ന് മറച്ചുവെച്ച ധനമന്ത്രി തോമസ് ഐസക്കിനെ മുഖ്യമന്ത്രി പുറത്താക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ജി.എസ്.ടി ആണെന്ന് ഇതേവരെ പറഞ്ഞിരുന്ന ധനമന്ത്രി ഇപ്പോൾ പറയുന്നത് കടമെടുപ്പ് പരിധി കടന്നതാണെന്നാണ്. സംസ്ഥാനത്ത് വികസനപ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. പദ്ധതി വിഹിതം ലഭിക്കാത്തതിനാൽ പഞ്ചായത്തുകളും പ്രതിസന്ധിയിലാണ്. എഫ്.സി.െഎക്ക് ഫണ്ട് അനുവദിക്കാത്തതിനാൽ റേഷൻ വിതരണവും സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. ചെലവ് നിയന്ത്രിക്കുന്നതിൽ ധനവകുപ്പ് ദയനീയമായി പരാജയപ്പെട്ടു. ഖജനാവ് എങ്ങനെ കാലിയാെയന്ന് ധനമന്ത്രി വെളിപ്പെടുത്തണം. രൂക്ഷമായ ധനപ്രതിസന്ധി സംസ്ഥാനത്തുണ്ടായിട്ടും സ്വന്തം ധനകാര്യ ഉപദേഷ്ടാവിൽനിന്ന് ഉപദേശം തേടിയോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ നടപടികളെയും സ്ഥാപനങ്ങളെയും വെള്ളപൂശാൻ സാധിക്കുംവിധം നിലവിലെ ഏഴ് നിയമങ്ങളിൽ സർക്കാർ ഭേദഗതികൊണ്ടുവന്നിരിക്കുകയാണ്. കേരള ഇൻവെസ്റ്റ്മ​െൻറ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ഒാർഡിനൻസ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരം കവരുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ നോക്കുകുത്തികളാക്കി അധികാരം കവർന്നെടുത്ത് ഉദ്യോഗസ്ഥർക്ക് നൽകുന്നതാണ് ഇൗ ഒാർഡിനൻസ്. ഒാർഡിനൻസ് ജനാധിപത്യ വിരുദ്ധമാണ്. നോക്കുകൂലി നിരോധനത്തി​െൻറ പേരിൽ അംഗീകൃത തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്ന വിധമാണ് ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതിലും വികസനപ്രവർത്തനങ്ങൾ സ്തംഭിച്ചതിലും പ്രതിഷേധിച്ച് ഇൗമാസം ഒമ്പതിന് സെക്രേട്ടറിയറ്റിന് മുന്നിലും ഒമ്പത്, 10 തീയതികളിലായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫിസുകൾക്ക് മുന്നിലും ധർണ സംഘടിപ്പിക്കും. മർക്കസ് സമ്മേളനം: പാർട്ടി തീരുമാനമെടുത്തിട്ടില്ല തിരുവനന്തപുരം: കാരന്തൂർ മർക്കസ് റൂബി ജൂബിലി സമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ചർച്ചചെയ്യുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ജനപ്രതിനിധികളെയാണ് അവർ ക്ഷണിച്ചിട്ടുള്ളത്. ക്ഷണിക്കപ്പെട്ടവർ സൗകര്യപ്രദമാണെങ്കിൽ പോകും. അവരോട് ഏതെങ്കിലും യോഗത്തിൽ പോകണമെന്നും പോകരുതെന്നും പാർട്ടി പറയില്ല. വ്യക്തിപരമായി തീരുമാനമെടുക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. മുത്തലാഖ് വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ല. താന്‍ പ്രസംഗിച്ച രീതിയിലല്ല മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന കാലമാണ്. തനിക്കെതിരെ ആരെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയതായി അറിയില്ലെന്നും ഹസന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story