Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:51 AM IST Updated On
date_range 5 Jan 2018 10:51 AM ISTമേൽത്തട്ടിൽ മാത്രം സ്ഥാനക്കയറ്റം, നിയമനം: പൊലീസ് സേനയിൽ അസംതൃപ്തി പുകയുന്നു
text_fieldsbookmark_border
തിരുവനന്തപുരം: മേൽത്തട്ടിൽ മാത്രം സ്ഥാനക്കയറ്റവും നിയമനവും തുടരുന്നതിനെ ചൊല്ലി പൊലീസ് സേനയിൽ അസംതൃപ്തി പുകയുന്നു. എസ്.എച്ച്.ഒമാരായി സർക്കിൾ ഇൻസ്പെക്ടർമാരെ നിയമിക്കുേമ്പാൾ തങ്ങളുടെ ജോലിഭാരം വർധിക്കുന്നതും ജീവനക്കാരുടെ ദൗർലഭ്യവുമാണ് സിവിൽ പൊലീസ് ഒാഫിസർമാരിൽ അസംതൃപ്തിക്ക് കാരണം. എസ്.എച്ച്.ഒമാരായി സി.െഎമാരെ നിയമിക്കാനാണെങ്കിൽ 300 എസ്.െഎമാർക്ക് സ്ഥാനക്കയറ്റം നൽകണം. അങ്ങനെയാണെങ്കിൽ സിവിൽ പൊലീസുകാർക്കും ആനുപാതികമായ സ്ഥാനക്കയറ്റം ലഭ്യമാക്കുമോയെന്നത് സംശയമാണ്. സേനയുടെ പണ്ടുണ്ടായിരുന്ന ഘടനയിൽ മാറ്റം വന്നിട്ടും താഴേത്തട്ടിൽ യാതൊരുവിധ വികാസവുമുണ്ടാകുന്നില്ലെന്നാണ് പരാതി. ഒരു ഡി.ജി.പിയുണ്ടായിരുന്ന സ്ഥാനത്ത് ഒമ്പതുവരെ എത്തിയിട്ടും കീഴ്ത്തട്ടിൽ ഒഴിവുകളൊന്നും സൃഷ്ടിക്കപ്പെട്ടില്ല. സ്ഥാനക്കയറ്റം നൽകുന്നതിനൊപ്പം ഒഴിവുകൾ നികത്തുകകൂടി ചെയ്താൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് അവർ പറയുന്നത്. ഡി.ജി.പി, എ.ഡി.ജി.പിമാരുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ, പുതുക്കി നിശ്ചയിക്കേണ്ട തസ്തിക വിന്യാസം കേന്ദ്രത്തിന് തെറ്റായി റിപ്പോർട്ട് ചെയ്യുകയാണ് സംസ്ഥാനം ചെയ്യുന്നതെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. ഇത് ആധുനികവത്കരണത്തിെൻറ പേരിലുള്ള കേന്ദ്രഫണ്ട് നേടിയെടുക്കാനാണെന്നും അവർ ആരോപിക്കുന്നു. ജീവനക്കാരുടെ പ്രതിദിന ഹാജർ റിപ്പോർട്ട് പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നിലവിലുണ്ടായിരുന്ന പൊലീസുകാരിൽ നിന്നുതന്നെ വനിത പൊലീസ് വിഭാഗവും സ്പെഷൽ ഗ്രൂപ്പുകളും ജനമൈത്രി പൊലീസിനെയും സൃഷ്ടിച്ചു. അതിലൂടെ അധികഭാരം സൃഷ്ടിക്കുക മാത്രമാണുണ്ടായത്. എന്നാൽ, പുതുതായി ഒരു തസ്തികയും നിലവിൽവന്നില്ല. അപ്ഗ്രേഡ് ചെയ്ത് ഒഴിവുകളുണ്ടാക്കിയതിലൂടെയും കോൺസ്റ്റബിൾതലത്തിൽ തസ്തിക നഷ്ടമാണ് ഉണ്ടാക്കിയതെന്നാണ് പരാതി. മേൽത്തട്ട് മാത്രം വീർക്കുന്ന ഈ പ്രവണത ബോധപൂർവം സൃഷ്ടിക്കപ്പെടുന്നതാണെന്നും അവർ പറയുന്നു. എസ്.െഎമാരെ നേരിട്ട് നിയമിക്കുന്നരീതിയിൽ മാറ്റംവരണം. കമ്പനി, പ്ലാറ്റൂൺ ഉൾപ്പെടെയുള്ളവയുടെ ഘടനക്കും സ്റ്റേഷനിലെ ജോലി ഭാരത്തിന് ആനുപാതികമായും സിവിൽ പൊലീസ് ഒാഫിസർമാരുടെ എണ്ണത്തിൽ വർധനവരണം. നിലവിലെ ഘടനപ്രകാരം ഒാരോ െപാലീസ് സ്റ്റേഷനും എടുത്താൽ അവിടെ സിവിൽ പൊലീസ് ഒാഫിസർമാരെക്കാൾ കൂടുതൽ എണ്ണം ഗ്രേഡ് എ.എസ്.െഎ, എസ്.െഎമാരാണുള്ളത്. അവർ സിവിൽ പൊലീസുകാർ ചെയ്യുന്ന ജോലിയും ചെയ്യാറില്ല. അതാണ് ജോലിഭാരം അമിതമായി വർധിക്കാൻ ഇടയാക്കുന്നത്. ആത്മഹത്യ, മാനസികവിഭ്രാന്തി ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പൊലീസുകാരെ നയിക്കുന്നതും ഇതാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story