Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതുലാവർഷത്തിൽ നില...

തുലാവർഷത്തിൽ നില മെച്ചപ്പെടുത്തി കേരളം

text_fields
bookmark_border
തിരുവനന്തപുരം: 'ഓഖി'യുടെ സംഹാരതാണ്ഡവത്തിൽ വിറങ്ങലിച്ച കേരളത്തിന് തെല്ലൊരു ആശ്വാസമായി തുലാമഴ. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31വരെ സംസ്ഥാനത്ത് പെയ്ത വടക്ക്-കഴിക്കൻ മൺസൂണിൽ (തുലാവർഷം) പ്രതീക്ഷിച്ചതിനേക്കാളും എട്ട് ശതമാനം മഴയുടെ കുറവ് മാത്രമാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. അതായത് 480.7 മി.മീ പ്രതീക്ഷിച്ചിട്ടത് കിട്ടിയത് 441.8 മി.മീ മാത്രം. 2016ൽ ഇതേ കാലയളവിൽ 62 ശതമാനം മഴ കുറഞ്ഞിരുന്നു. 2016ലെ തുലാവർഷക്കാലത്ത് ഒരുജില്ലയിലും അധികമഴ ലഭിച്ചിരുന്നില്ല. എന്നാൽ, ഇത്തവണ അഞ്ച് ജില്ലകളിൽ പ്രതീക്ഷിച്ചതിനേക്കാളുമധികം മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് അധികമഴ ലഭിച്ചത്. 2016ൽ തുലാവർഷത്തിൽ 79 ശതമാനം മഴ കുറഞ്ഞ തിരുവനന്തപുരത്ത് ഇത്തവണ 28 ശതമാനം അധികമഴയാണ് ലഭിച്ചത്. 522.7 മി.മീ പ്രതീക്ഷിച്ചിടത്ത് 667.4 മി.മീറ്റർ ലഭിച്ചു. 2016ൽ 36 ശതമാനം മഴ കുറഞ്ഞ കൊല്ലത്താണ് 2017ൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്; 49 ശതമാനം. 2016 ലെ തുലാവർഷത്തിൽ മഴ ഏറ്റവുംകുറഞ്ഞ കോഴിക്കോടും ഇത്തവണ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. വയനാടാണ് ഏറ്റവുംകുറവ് മഴ ലഭിച്ചത്, 50 ശതമാനം. 2016ൽ 68 ശതമാനം മഴയുടെ കുറവാണുണ്ടായത്. തുലാവർഷത്തിന് പുറമെ ജൂൺ മുതൽ സെപ്റ്റംബർ 30 വരെ പെയ്ത തെക്കുപടിഞ്ഞാറൻ-മൺസൂൺ അഥവ ഇടവപ്പാതിയിലും കേരളത്തിന് തരക്കേടില്ലാത്ത മഴ ലഭിച്ചിരുന്നു. 2016 ഇടവപ്പാതിയിൽ 34 ശതമാനം മഴയുടെ കുറവുണ്ടായ സ്ഥാനത്ത് 2017ൽ ഒമ്പത് ശതമാനത്തി‍​െൻറ കുറവേ ഉണ്ടായിട്ടുള്ളൂ. ഈവർഷം ചൂട് കനത്തില്ലെങ്കിൽ ലഭിച്ച മഴ വൈദ്യുതി മേഖലക്കും കാർഷികമേഖലക്കും നല്ലൊരു ആശ്വാസമാകുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന സർക്കാർ -അനിരു അശോകൻ ................................................................................................................................................................................................................... ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31വരെ സംസ്ഥാനത്ത് ലഭിച്ച തുലാമഴയുടെ അളവ് ചുവടെ ................................................................................................................................................................................................................... ജില്ല പ്രതീക്ഷിച്ച മഴ (മി.മീ) ലഭിച്ച മഴ (മി.മീ) 2017ലെ ലഭ്യത (ശതമാനം) 2016ലെ ലഭ്യത (ശതമാനം) തിരുവനന്തപുരം 522.7 667.4 + 28 -- 79 കൊല്ലം 638.6 950 + 49 -- 36 പത്തനംതിട്ട 624.2 892.3 + 43 - 32 ആലപ്പുഴ 572.1 208.4 -15 - 64 കോട്ടയം 535.1 634.2 +19 -- - 53 ഇടുക്കി 564.2 494 -12 - 69 എറണാകുളം 489.3 539 + 10 - - 40 തൃശൂർ 469.4 318.4 -32 -68 പാലക്കാട് 428 176.8 -59 -68 മലപ്പുറം 448.3 343.7 -23 -74 വയനാട് 332.5 165 -50 -68 കോഴിക്കോട് 422.2 271.5 -36 -82 കണ്ണൂർ 345.1 246.1 -12 -76 കാസർകോട് 337.9 180.1 -47 - 79
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story