Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരോഗ്യജാഗ്രത...

ആരോഗ്യജാഗ്രത പകർച്ചവ്യാധികൾക്കെതിരെ കാമ്പയിന് ജില്ലയിൽ തുടക്കമായി

text_fields
bookmark_border
കൊല്ലം: ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ആരോഗ്യജാഗ്രത പകർച്ചവ്യാധികൾക്കെതിരെ' ബോധവത്കരണ കാമ്പയിന് ജില്ലയിൽ തുടക്കമായി. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് ജനപങ്കാളിത്തം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധവകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഈമാസം എല്ലാവീടുകളിലും സന്ദർശനം നടത്തി ബോധവത്കരണ സാമഗ്രികൾ വിതരണംചെയ്യും. മൊബൈൽ ആപ്ലിക്കേഷനുകൾ മുഖേന ജനങ്ങളിൽനിന്ന് വിവരശേഖരണം നടത്തി തുടർനടപടികൾ സ്വീകരിക്കും.വിവിധ കാമ്പയിനുകൾക്കും രൂപം നൽകിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story